അബൂദബി: സ്വകാര്യ മേഖലയിൽ അതി ൈവദഗ്ധ്യം ആവശ്യമായ തൊഴിലുകൾ ചെയ്യുന്നവർക്ക് തൊഴിൽരഹിത ഇൻഷുറൻസ് ഏർപ്പെടുത്താൻ കരട് നിയമം അവതരിപ്പിക്കണമെന്ന നിർദേശം വിദ്യാഭ്യാസ^മാനവ വിഭവശേഷി സമിതി (ഇ.എച്ച്.ആർ.സി) ചർച്ച ചെയ്തു. സ്വകാര്യ മേഖലയിലെ വിദഗ്ധ തൊഴിലാളികളായ സ്വദേശികൾക്കും വിദേശികൾക്കും തൊഴിൽ നഷ്ടമാകുേമ്പാൾ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാർ സ്ഥാപനങ്ങൾ സമർപ്പിച്ച നിർദേശമാണ് ഇ.എച്ച്.ആർ.സി ചർച്ചക്കെടുത്തത്. വിദേശകാര്യ^അന്താരാഷ്ട്ര സഹകരണ മന്ത്രിയും ഇ.എച്ച്.ആർ.സി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ ചർച്ചയിൽ അധ്യക്ഷത വഹിച്ചു. മാനവ വിഭവശേഷി–സ്വദേശിവത്കരണ വകുപ്പ് മന്ത്രി നാസർ ഥാനി ആൽ ഹമീലിയാണ് ചർച്ചയിൽ നിർദേശം അവതരിപ്പിച്ചത്.
യു.എ.ഇ പൗരന്മാരുടെ തൊഴിൽ, സ്വകാര്യ കമ്പനികളിൽ നേതൃതലത്തിൽ എത്തിക്കാൻ കഴിയും വിധത്തിൽ അവരുടെ വൈദഗ്ധ്യം വർധിപ്പിക്കൽ, പരിശീലനം നൽകൽ എന്നിവയിൽ കേന്ദ്രീകരിച്ച് യു.എ.ഇ വിഷൻ 2021നെ പിന്തുണക്കുന്ന തരത്തിൽ ദേശീയ മാനവ വിഭവശേഷി വികസനത്തിന് ഒരു ഫണ്ട് ഒരുക്കുന്ന പദ്ധതിക്കുള്ള നിർദേശവും ചർച്ചയിൽ അവതരിപ്പിച്ചു. തൊഴിൽരഹിതരായ സ്വദേശികൾക്ക് സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്നതിനും സ്വദേശി ജീവനക്കാരെ ശാക്തീകരിക്കുന്നതിനും ഫണ്ട് ഉപയോഗിക്കണമെന്നും നിർദേശത്തിലുണ്ട്. ആറ് വയസ്സ് വരെയുള്ള കുട്ടികളുമായി ബന്ധപ്പെട്ട നിയമം അവതരിപ്പിക്കുന്നതിനായി അവതരിപ്പിക്കപ്പെട്ട മെമോറാണ്ടം സമിതി ശിപാർശ ചെയ്തു. ചെറിയ കുട്ടികൾക്കുള്ള പഠന പദ്ധതികൾ ലഭ്യമാക്കാനുദ്ദേശിക്കുന്നതാണ് ഇൗ നിയമം. രാജ്യത്തുടനീളം കമ്യൂണിറ്റി സ്കൂളുകളെ പ്രോത്സാഹിപ്പിക്കുക എന്ന ആശയം കൗൺസിൽ മുന്നോട്ടുവെച്ചു. സാധാരണ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുക, ചുറ്റുപാടുമുള്ള ജനങ്ങളെ സേവിക്കാനാകും വിധം സ്കൂളുകൾ ശാക്തീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് കമ്യൂണിറ്റി സ്കൂളുകളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതി അവതരിപ്പിക്കുന്നത്.
ഫെഡറൽ സ്ഥാപനങ്ങളിലും തദ്ദേശീയ സ്ഥാപനങ്ങളിലും നഴ്സറികൾ സ്ഥാപിക്കാനുള്ള മന്ത്രിസഭ പ്രമേയം സമിതി ചർച്ച ചെയ്തു. വനിതാ ജീവനക്കാരുടെ കുട്ടികളെ പരിചരിക്കാൻ മന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, വകുപ്പുകൾ എന്നവയോട് ചേർന്ന് നഴ്സറികൾ സ്ഥാപിക്കുകയെന്ന ആശയമാണ് പ്രമേയം നൽകുന്നത്. ചുരുങ്ങിയത് 50 വനിതാ ജീവനക്കാരുള്ള സ്ഥാപനങ്ങളിലായിരിക്കും നഴ്സറികൾ ആരംഭിക്കുക. മൊത്തം വനിതാ ജീവനക്കാർക്കായി നാല് വയസ്സ് വരെയുള്ള 20 കുട്ടികളെങ്കിലും ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.