ദുബൈ: ഡിസംബറില്‍ എറണാകുളത്ത് നടക്കുന്ന ഐ.എസ്.എം സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി യു.എ.ഇയില്‍ എത്തിയ ഐ.എസ്.എം സംസ്ഥാന ഭാരവാഹികള്‍ക്ക് സ്വീകരണവും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ യു.എ.ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രവര്‍ത്തക കൗണ്‍സില്‍ തീരുമാനിച്ചു. ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തെ വിശദീകരിച്ചുകൊണ്ട് ഞായറാഴ്ച വൈകീട്ട് ആറിന് ദുബൈ അല്‍ക്കൂസ് അല്‍മനാര്‍ സെന്ററില്‍ നടക്കുന്ന പൊതുയോഗത്തില്‍ ഐ.എസ്.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി, വൈസ് പ്രസിഡന്റ് ഷാഹിദ് മുസ്ലിം ഫാറൂഖി എന്നിവര്‍ സംസാരിക്കും. പരിപാടിയില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയില്‍ റാങ്ക് നേടിയവര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ഫ്രാന്‍സില്‍ നടന്ന ലോക ദീര്‍ഘദൂര കുതിരയോട്ട മത്സരത്തില്‍ ഉന്നതവിജയം നേടിയ നിദ അന്‍ജും നീന്തല്‍ മത്സരത്തില്‍ ഇന്ത്യ ബുക്ക് ഓഫ് അവാര്‍ഡ് ജേതാവായ അബ്ദുസമീഹ് എന്നിവരെ ചടങ്ങില്‍ ആദരിക്കും.
കേന്ദ്ര കൗണ്‍സില്‍ മീറ്റില്‍ യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികള്‍, ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ, ഷാര്‍ജ ഇന്റര്‍നാഷനല്‍ ബുക്ക് ഫെയര്‍ പ്രവര്‍ത്തക ശില്പശാല, നോബിള്‍ വിദ്യാഭ്യാസ പദ്ധതി എന്നിവ പ്രത്യേക സെഷനുകളിലായി ചര്‍ച്ച ചെയ്തു. ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ.പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. ഹുസൈന് ഫുജൈറ, വി.കെ. സക്കരിയ, ജാഫര്‍ സാദിഖ് എന്നിവര്‍ നേതൃത്വം നല്കി. അബ്ദുല്‍ വാഹിദ് മയ്യേരി, മുഹമ്മദലി പാറക്കടവ്, മുജീബ് എക്സല്‍, അഷ്റഫ് പേരാമ്പ്ര, അലി അക്ബര്‍ ഫാറൂഖി, സൈഫുദ്ദീന്, കുഞ്ഞി മുഹമ്മദ് മാസ്റ്റര്‍, എൻജിനീയര്‍ ഇസ്മായില്‍, സുഹൈല്‍ അബൂദബി, അസ്കര്‍ നിലമ്പൂര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.