ദുബൈ: ലോകമൊട്ടുക്ക് അതിശക്തമായ രാഷ്ട്രീയ-സൈനിക സംഘർഷം നിലനിൽക്കെ ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കൻ നടപടി ബുദ്ധിശൂന്യമാണെന്ന് മുൻ ഫ്രഞ്ച് പ്രസിഡൻറ് ഫ്രാൻസ്വാ ഒലോണ്ട്. ഇതു തെറ്റായ തീരുമാനം മാത്രമല്ല, ക്രൂരമായ തീരുമാനം കൂടിയാണെന്ന് ദുബൈയിൽ പത്താമത് അറബ് സ്ട്രാറ്റജി ഫോറത്തിൽ അദ്ദേഹം തുറന്നടിച്ചു. ഇസ്രയേൽ സർക്കാറിെൻറയോ പ്രസിഡൻറ് നതന്യാഹുവിെൻറയോ സ്വഭാവത്തിൽ യാെതാരു മാറ്റവും വരുത്തില്ല ഇൗ തീരുമാനം.
മധ്യപൂർവേഷ്യയിലെ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനു പകരം കാലങ്ങളായി തുടരുന്ന സംഘർഷങ്ങൾ പരിഹാരമുണ്ടാക്കാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒത്തുതീർപ്പിെൻറ പാതകൾ തുറക്കാൻ മുന്നിൽ നിൽക്കുക എന്നത് യൂറോപ്പിെൻറ ചുമതലയാണ്. ലോകത്തിെൻറ സമതുലനത്തിനും പുരോഗതിക്കും അറബ് െഎക്യം അനിവാര്യമാണെന്നും അദ്ദേഹം ഒാർമിപ്പിച്ചു. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക നായകരും ദാർശനികരും ഗവേഷകരും ബുദ്ധിജീവികളും ഫോറത്തിൽ പെങ്കടുക്കുന്നുണ്ട്.
ഇസ്രയേൽ-ഫലസ്തീൻ സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിെൻറ സൂചനകളാണുള്ളതെന്ന് എട്ട് അമേരിക്കൻ പ്രസിഡൻറുമാർക്കൊപ്പം പ്രതിരോധകാര്യ സെക്രട്ടറിയായി പ്രവർത്തിച്ച ഡോ. റോബർട്ട് ഗേറ്റ്സ് പറഞ്ഞു. ഇസ്രയേലും ലബനണിലെ ഹിസ്ബുല്ലയും തമ്മിലെ സംഘർഷമായി അതു മാറും. ലോകത്തിെൻറ ഏതു കോണിലും ആണവായുധം വർഷിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ശേഷിയുള്ള ബാലിസ്റ്റിക് മിസൈൽ സജ്ജമാക്കാൻ വടക്കൻ കൊറിയ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.