ദുബൈ: ദുബൈയിലെ പെൺകുട്ടികളെ ക്രിക്കറ്റ് പഠിപ്പിക്കാൻ ഇന്ത്യൻ വനിതാ ടീം കോച്ചും മുൻ വനിതാ ക്യാപ്റ്റനും എത്തുന്നു. അന്താരാഷ്ട്ര ഏകദിന വനിതാ ക്രിക്കറ്റിെൻറ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയവരിൽ ഒരാളായ ഝുലാൻ ഗോസ്വാമിയും ഇന്ത്യൻ ടീമിനെ ലോകകപ്പ് ഫൈനൽ വരെയെത്തിച്ച കോച്ച് തുഷാർ അറോത്തയുമാണ് ദുബൈയിലെത്തുന്നത്. ജി േഫാഴ്സ് ക്രിക്കറ്റ് അക്കാദമി നടത്തുന്ന പരിശീലന പരിപാടിയുടെ ഭാഗമായി ഇൗ മാസം അവസാന വാരം നടക്കുന്ന മൂന്ന് ദിവസത്തെ ക്രിക്കറ്റ് ക്ലിനിക്കിൽ ഇവർ കുട്ടികൾക്ക് ക്രിക്കറ്റ് തന്ത്രങ്ങൾ പകർന്നുകൊടുക്കും. വനിതാ ക്രിക്കറ്റിന് ആഗോളതലത്തിൽ ആരാധകർ കൂടുന്ന സാഹചര്യത്തിലാണ് ജി ഫോഴ്സും വനിതാ ക്രിക്കറ്റിന് പ്രാധാന്യം നൽകുന്നത്. ഇൗ വർഷം ആദ്യമാണ് അക്കാദമി പെൺകുട്ടികൾക്ക് പരിശീലനം കൊടുക്കാൻ തുടങ്ങിയത്. നിലവിൽ മലയാളികളടക്കം 20 പെൺകുട്ടികൾ പരിശീലനം നേടുന്നുണ്ട്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള 200 ആൺ കുട്ടികളും ഇവിടെ പരിശീലിക്കുന്നുണ്ട്. കാതറിൻ ഫിറ്റ് സ്പാട്രിക്കിന് ശേഷം ലോകത്തിൽ ഏറ്റവും വേഗത്തിൽ പന്തെറിയുന്ന ക്രിക്കറ്റ് കളിക്കാരിയാണ് ഝുലാൻ. ഐ.സി.സി. ഏകദിന വനിതാ റാങ്കിങ്ങിൽ ബൗളിംഗിൽ ഒന്നാം സ്ഥാനത്തുമാണ് ഇൗ ഒാൾ റൗണ്ടർ. മിതാലി രാജിന് മുമ്പ് ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ നായികയായിരുന്നു. ബംഗാൾ, കിഴക്കൻ മേഖല ടീമുകൾക്കുവേണ്ടിയും ദേശീയ വനിതാ, ഏഷ്യൻ ഇലവൻ ടീമിനുവേണ്ടിയും കളിച്ചിട്ടുണ്ട്. പതിനഞ്ചാം വയസ്സിൽ പരിശീലനത്തിനായി ഇവർ ഈസ്റ്റ് കൊൽക്കത്തയിലുള്ള ചക്ക്ദാഹയിൽ നിന്നും സൗത്ത് കൊൽകത്തയിലുള്ള വിവേകാനന്ദ പാർക്ക് വരെ ദിവസവും 80 കിലോമീറ്റർ യാത്ര ചെയ്തിരുന്നു. രഞ്ജി ട്രോഫിയിൽ കിഴക്കൻ മേഖലക്കു വേണ്ടി എയർ ഇന്ത്യക്കെതിരായി കളിച്ച കളിയിലാണ് ഝുലാൻ കാണികളുടെ ശ്രദ്ധപിടിച്ചുപറ്റാൻ തുടങ്ങിയത്. 2011ൽ ഐ.സി.സി. വനിതാ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ വനിതാ ക്രിക്കറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2002 ൽ ഇന്ത്യക്കുവേണ്ടി ഇംഗ്ലണ്ടിലെ ടെസ്റ്റ് സിരീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
2005 ലെ ആസ്ട്രേലിയൻ പര്യടനത്തിനും ലോകകപ്പിനും ഡെന്നീസ് ലിലിയാണ് ഇവർക്ക് മാർഗ നിർദേശങ്ങൾ നൽകിയിരുന്നത്. 15 വർഷമായി ഇന്ത്യക്ക് വേണ്ടി കളിക്കുന്ന ഇൗ ഒാഫ് സ്പിന്നർ 164 ഏകദിനങ്ങളിൽനിന്ന് 195 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 10 ടെസ്റ്റുകളിൽ നിന്നുള്ള സമ്പാദ്യം 40 വിക്കറ്റാണ്. ഒരു കളിയിൽ 10 വിക്കറ്റും മൂന്ന് കളികളിൽ അഞ്ച് വിക്കറ്റ് നേട്ടവും കൈവരിച്ചിട്ടുണ്ട്. 18 വർഷത്തിനിടെ ബറോഡക്ക് വേണ്ടി 114ഫസ്റ്റ് ക്ലാസ് മൽസരങ്ങളിലും പെങ്കടുത്തു. 13 സെഞ്ച്വറിയടക്കം 6105റൺസാണ് ബാറ്റിംഗിലെ നേട്ടം. ബറോഡക്ക് വേണ്ടി 100 ൽ കൂടുതൽ മൽസരം കളിച്ച തുഷാർ ബാലചന്ദ്ര അറോത്തെയും ഒാൾ റൗണ്ടറാണ്. 2004 ൽ ബറോഡ അസിസ്റ്റൻറ് കോച്ചായാണ് പരിശീലന രംഗത്തേക്ക് കടന്നത്. 2010 ൽ ത്രിപുരയുടെ കോച്ചും പിന്നീട് ചത്തീസ്ഗഡ് കോച്ചുമായി. 2013 മുതൽ ഇന്ത്യൻ വനിതാ ടീമിനെ പരിശീലിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.