ദുബൈ സർക്കാർ വകുപ്പുകളിൽ വിവിധ ജോലി ഒഴിവുകളുണ്ട്. 50,000 ദിർഹം വരെ ശമ്പളം ലഭിക്കുന്ന ജോലി ഒഴിവുകളാണ് വിവിധ വകുപ്പുകളിലുള്ളത്. ആർ.ടി.എ, ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷൻ, ദുബൈ വുമൻ എസ്റ്റാബ്ലിഷ്മെന്റ്, സാമ്പത്തിക കാര്യ വിഭാഗം, മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റ് തുടങ്ങിയവയിലാണ് ഒഴിവുള്ളത്. എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം. https://jobs.dubaicareers.ae എന്ന വെബ്സൈറ്റിലെ ജോബ് സേർച്ച് എന്ന ഭാഗത്ത് ക്ലിക്ക് ചെയ്താൽ ജോലിക്ക് അപേക്ഷിക്കാം.
ഒഴിവുകൾ: ദുബൈ ആർ.ടി.എയിൽ ലൈസൻസിങ് എക്സ്പർട്ട്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പി.എച്ച്.ഡി. 13-15 വർഷം പരിചയം. ആർ.ടി.എയിൽ ചീഫ് എൻജിനീയർ. യോഗ്യത: ആർക്കിടെക്ചറിലോ സിവിൽ എൻജിനീയറിങിലോ ബിരുദം. ആർ.ടി.എയിൽ സീനിയർ എൻജിനീയർ. ഇലക്ട്രോണിക് എൻജിനീയറിങിൽ ബിരുദം. 3-7 വർഷം പ്രവൃത്തിപരിചയം. ആർ.ടി.എയിൽ സീനിയർ ഇന്‍റേണൽ ഓഡിറ്റർ. യോഗ്യത: ഫിനാൻസ്, അക്കൗണ്ടിങ്, ഐ.ടി എന്നിവയിൽ ബിരുദം. അഞ്ച് വർഷം പ്രവൃത്തി പരിചയം. ആർ.ടി.എയിൽ പ്രൊജക്ട് മാനേജർ.
യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം. അല്ലെങ്കിൽ പി.എം.പിയിൽ ബിരുദം. എട്ട് വർഷം ജോലി പരിചയം. ആർ.ടി.എയിൽ സീനിയർ ഇന്‍റേണൽ ഓഡിറ്റർ. യോഗ്യത: അക്കൗണ്ടിങ്, ഫിനാൻസ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദം. അഞ്ച് വർഷം പരിചയം. ആർ.ടി.എയിൽ സീനിയർ സ്പെഷ്യലിസ്റ്റ്. യോഗ്യത: ബിരുദം. ആർ.ടി.എയിൽ ചീഫ് സ്പെഷ്യലിസ്റ്റ് (ഡാറ്റാ മാനേജ്മെന്റ്). യോഗ്യത: മാസ്റ്റർ ഡാറ്റ സയൻസ്, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, മാത്തമാറ്റിക്സ്, റിസർച്ച് എന്നിവയിൽ ബിരുദാനന്തര ബിരുദം. ആർ.ടി.എയിൽ ചീഫ് സ്പെഷ്യലിസ്റ്റ്. യോഗ്യത: ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദമോ പ്രശസ്ത യൂനിവേഴ്സിറ്റികളിൽ നിന്ന് തതുല്യമായ യോഗ്യതയോ. ഫിനാൻസ് ഡിപാർട്ട്മെന്റിൽ ചീഫ് സിസ്റ്റം ഓഫിസർ. യോഗ്യത: ഈ മേഖലയിൽ ബിരുദവും എട്ട് വർഷം പരിചയവും. അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും നാല് വർഷം പരിചയവും. ഫിനാൻസ് ഡിപാർട്ട്മെന്റിൽ ചീഫ് ബിസിനസ് കണ്ടിന്യൂവിറ്റി സ്പെഷ്യലിസ്റ്റ്. യോഗ്യത: ഈ മേഖലയിൽ ബിരുദവും 16 വർഷം പ്രവൃത്തി പരിചയവും. അല്ലെങ്കിൽ ബിരുദാനന്തര ബിരുദവും എട്ട് വർഷം പരിചയവും. അല്ലെങ്കിൽ പി.എച്ച്.ഡിയും ആറ് വർഷം പരിചയവും.
ഫിനാൻസ് ഓഡിറ്റ് അതോറിറ്റിയിൽ സീനിയർ ഐ.ടി ഓഡിറ്റർ. യോഗ്യത: കമ്പ്യൂട്ടർ സയൻസിൽ ബിരുദം. ഫിനാൻഷ്യൽ ഓഡിറ്റ് അതോറിറ്റിയിൽ ഫിനാൻഷ്യൽ ഓഡിറ്റർ. യോഗ്യത: അക്കൗണ്ടിങ്, ഫിനാൻസ് എന്നിവയിലേതിലെങ്കിലും ബിരുദം. ദുബൈ വിമൻ എസ്റ്റാബ്ലിഷ്മെന്റിൽ ഫിറ്റ്നസ് സൂപ്പർവൈസർ. യോഗ്യത: ഹയർ ഡിേപ്ലാമ. ആർ.ടി.എയിൽ ചീഫ് സ്പെഷ്യലിസ്റ്റ്. യോഗ്യത: ഐ.ടി, കമ്പ്യൂട്ടർ സയൻസ്, എൻജിനീയറിങ്, പ്രോഗ്രാം മനേജ്മെന്റ് പ്രൊഫഷനൽ ബിരുദം. ദുബൈ ഹോസ്പിറ്റലിൽ ജനറൽ സർജറി കൺസൾട്ടന്‍റ്: ശമ്പളം 40,000-50,000 ദിർഹം. യോഗ്യത: അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്ന് ബിരുദം. ദുബൈ അക്കാദമിക് ഹെൽത്ത് കോർപറേഷനിൽ റേഡിയോഗ്രാഫർ ഒഴിവ്. ശമ്പളം 10,000 ദിർഹമിൽ താഴെ. യോഗ്യത: അംഗീകൃത യൂനിവേഴ്സിറ്റികളിൽ നിന്ന് റേഡിയോഗ്രഫി ബിരുദമോ ഡിേപ്ലാമയോ മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റിൽ മൾട്ടി മീഡിയ സ്പെഷ്യലിസ്റ്റ്.
ശമ്പളം 10,000-20,000. യോഗ്യത: ഫിലിം സ്റ്റഡി, മൾട്ടിമീഡിയ, ഡിജിറ്റൽ പ്രൊഡക്ഷൻ തുടങ്ങിയവയിൽ ബിരുദം. ബിരുദാനന്തര ബിരുദമുണ്ടെങ്കിൽ കൂടുതൽ അഭികാമ്യം. മുഹമ്മദ് ബിൻ റാശിദ് സ്കൂൾ ഓഫ് ഗവൺമെന്‍റിൽ ഇൻസ്ട്രക്ഷനൽ ഡിസൈനർ. ശമ്പളം 10,000-20,000. യോഗ്യത: ഇൻസ്ട്രക്ഷനൽ ഡിസൈൻ, എജുക്കേഷൻ, ടെക്നോളജി മേഖലയിൽ ബിരുദം. ഇൻസ്ട്രക്ഷനൽ ഡിസൈനിൽ അഞ്ച് വർഷ പരിചയം. ദുബൈ റാശിദ് ഹോസ്പിറ്റലിൽ ക്ലിനിക്കൽ ഡയറ്റീഷ്യൻ. യോഗ്യത: ഈ മേഖലയിൽ ബിരുദം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.