ദുബൈ: ലോക രക്തദാന ദിനത്തിൽ ഇക്കുറിയും രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് ജോയ് ആലുക്കാസ്. ആഗോള സി.എസ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
2005ല്‍ ആരംഭിച്ച ജോയ് ആലുക്കാസ് രക്തദാന ഫോറത്തിെൻറ ആഭിമുഖ്യത്തില്‍ തുടർച്ചയായ 16ാം വർഷമാണ് ക്യാമ്പ് നടത്തിയത്. 117ാമത്തെ രക്തദാന ക്യാമ്പാണിതെന്ന് ജോയ് ആലുക്കാസ് ഗ്രൂപ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.
'രക്തദാനം ചെയ്യുക, നായകനാവുക' എന്ന മാര്‍ഗദര്‍ശന വാക്യമുള്‍ക്കൊണ്ടാണ് ഫോറത്തിെൻറ പ്രവര്‍ത്തനം. ഈ രക്തദാന ഫോറം ഇന്ത്യയിലും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 35 തവണയില്‍ കൂടുതല്‍ രക്തം ദാനം ചെയ്തവരടക്കം വലിയ സന്നദ്ധ ദാതാക്കളുടെ നിരയുണ്ട് എന്നതാണ് തങ്ങളുടെ വിജയം. അബൂദബി, ഷാര്‍ജ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ അധികാരികളുമായും ദുബൈ രക്തദാന കേന്ദ്രവുമായും സഹകരിച്ചാണ് എല്ലാ വർഷവും ക്യാമ്പ് നടത്തുന്നത്.
ആഗോളതലത്തില്‍ 11 രാജ്യങ്ങളില്‍ രക്തദാന ക്യാമ്പയിന്‍ വിജയകരമായി നടന്നുവരുകയാണ്. ജീവനക്കാര്‍ക്ക് പുറമെ നിരവധി പൊതുജനങ്ങളും ഈ ദൗത്യങ്ങളില്‍ രക്തം ദാനം ചെയ്യാൻ സന്നദ്ധരായി മുന്നോട്ടു വരുന്നുണ്ടെന്നും ജോയ് ആലുക്കാസ് വ്യക്തമാക്കി. ദുബൈ ലത്തീഫ ആശുപത്രിയിൽ നടന്ന ഈ വര്‍ഷത്തെ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.