ദുബൈ തിലാൽ സിറ്റിയിൽ കല്ലാട്ട് ഗ്രൂപ് ആരംഭിക്കുന്ന വില്ല ടൗൺഹൗസ് പ്രോജക്ട് ധാരണപത്രം കല്ലാട്ട് ഗ്രൂപ് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് തിലാൽ ഗ്രൂപ് സാരഥിയായ സഹ്ദ് മുഹമ്മദ് 

യൂസഫ് സെയ്ദ് എന്നിവർക്ക് കൈമാറുന്നു

ദുബൈയിൽ വില്ല പ്രോജക്ടുമായി കല്ലാട്ട് ഗ്രൂപ്

ദുബൈ: ഒന്നര പതിറ്റാണ്ടായി കേരളത്തിൽ റിയൽ എസ്‌റ്റേറ്റ് മേഖലയിൽ പ്രവർത്തിക്കുന്ന കല്ലാട്ട് ബിൽഡേഴ്സ് ഗ്രൂപ് ദുബൈയിൽ വില്ല പ്രോജക്ട് ആരംഭിച്ചു. ദുബൈ -ഷാർജ അതിർത്തിയിൽ ഷാർജ ഗ്രാൻഡ് മസ്ജിദിനു സമീപമാണ് കല്ലാട്ട് വില്ലകൾ. യു.എ.ഇയിൽ തന്നെ വലിയ വ്യാപാര സമുച്ചയങ്ങളിൽ ഒന്നായ റിറ്റാൽ മാളിനടുത്താണ് പ്രോജക്ട്.

അത്യാധുനിക വ്യാപാര സമുച്ചയങ്ങൾ, പാർക്കുകൾ, ജോഗിങ് ട്രാക്കുകൾ, ഫുട്ബാൾ കോർട്ട്, ആരാധനാലയങ്ങൾ, അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്‌കൂളുകൾ അടങ്ങിയ തിലാൽ സിറ്റിയിലാണ് കല്ലാട്ട് പ്രോജക്ട് ഒരുങ്ങുന്നത്.

യു.എ.ഇയിൽ ആദ്യമായി സർവിസ് ചാർജുകൾ ഇല്ലാതെ വില്ലകൾ വാഗ്ദാനം ചെയ്യുന്ന കല്ലാട്ട് ഗ്രൂപ് ഉപഭോക്താക്കൾക്ക് ഗോൾഡൻ വിസ എന്ന സുവർണ നേട്ടവും നൽകും. പതിനെട്ടു മാസങ്ങൾക്കുള്ളിൽ നിർമിക്കുന്ന വില്ല പ്രോജക്ടുകൾക്ക് ബുക്കിങ് തുടരുന്നുണ്ട്. മറ്റു പ്രോജക്ടുകളിൽനിന്ന് വിഭിന്നമായി ലൈഫ് ലോങ് രജിസ്ട്രേഷൻ എന്നതും മറ്റൊരു സവിശേഷതയാണെന്ന് ചെയർമാൻ ഡോ. താഹിർ കല്ലാട്ട് പറഞ്ഞു.

Tags:    
News Summary - Kallat Group with Villa Project in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.