അബൂദബി: കാഞ്ഞങ്ങാട് നിവാസികളെ പങ്കെടുപ്പിച്ച് അബൂദബിയിൽ സിസംബർ ഒന്നിന് കാഞ്ഞങ് ങാടൻ സംഗമം നടത്തും. പാവങ്ങളെ കണ്ടെത്തി കാരുണ്യ പ്രവർത്തനത്തിന് ഊന്നൽ നൽകാനും 'ഐദീ അൽ റഹ്മ' കാരുണ്യ പദ്ധതി സംഘടിപ്പിക്കാനും അബൂദബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി തീരുമാനിച്ചു. മേഖലയിലെ കഷ്ടത അനുഭവിക്കുന്നവർക്ക് സഹായമേകുന്ന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകും. കൺവെൻഷൻ സംസ്ഥാന ജന. സെക്രട്ടറി കെ.വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.കെ. സുബൈർ വടകര മുക്ക് അധ്യക്ഷത വഹിച്ചു.
കെ.എം.സി. സി അബൂദബി കാസർകോട് ജില്ലാ പ്രസിഡൻറ് പൊവ്വൽ അബ്ദുൽ റഹിമാൻ, ജന.സെക്രട്ടറി ഹനീഫ പടിഞ്ഞാർ മൂല, ഇസ്ലാമിക് സെൻറർ സ്പോർട്സ് സെക്രട്ടറി മുജീബ് മൊഗ്രാൽ, റിയാസ് സി ഇട്ടമ്മൽ, മൊയ്തീൻ ബല്ല, അഷറഫ് സിയാറത്തിങ്കര, ഖാലിദ് ക്ലായിക്കോട് പരപ്പ, എ.ആർ. കരീം കള്ളാർ, അബ്ദുൽ റഹിമാൻ പുല്ലൂർ, മിദ്ലാജ് കുശാൽ നഗർ എന്നിവർ സംസാരിച്ചു. കെ.ജി ബഷീർ ആറങ്ങാടി പ്രാർത്ഥന നടത്തി. റാഷിദ് എടത്തോട് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.