ദുബൈ: തൊഴിൽതേടി കടൽ കടന്ന് എത്തിയവരുടെയെല്ലാം സ്വപ്നമാണ് നാട്ടിലൊരു വീട്. ആ സ്വപ്ന സാക്ഷാത്കാരത്തിന് 'മാതൃഭൂമി ഡോട്ട് കോം' വീണ്ടും അവസരമൊരുക്കുന്നു. മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള േപ്രാപ്പർട്ടി എക്സ്പോ സീസൺ മൂന്ന് 26,27 തീയതികളിൽ ഷാർജ എക്സ്പോ സെൻററിൽ നടക്കും. െക്രഡായി (കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് അസോസിയേഷൻ ഓഫ് ഇന്ത്യ)യുടെ സഹകരണത്തോടെ ഒരുക്കുന്ന േപ്രാപ്പർട്ടി എക്സ്പോയിൽ കേരളത്തിെൻറ വിവിധ വിഭാഗങ്ങളിൽ നിന്നും 60ലേറെ ബിൽഡർമാരുടെ സ്റ്റാളുകൾ ഉണ്ടാകും. രാവിലെ 11 മുതൽ രാത്രി എട്ടു വരെയാണ് പ്രദർശനം. പ്രവേശനവും പാർക്കിങ്ങും സൗജന്യമാണ്. മുൻവർഷങ്ങളിൽ വിജയകരമായി നടത്തിയിരുന്ന പരിപാടി പ്രവാസി മലയാളികൾക്കും ബിൽഡർമാർക്കും ഒരുപോലെ പ്രയോജനകരമായിരുന്നു.
ഷാർജ എക്സ്പോ സെൻററിലെ ഹാൾ നമ്പർ അഞ്ചിലാണ് കേരള േപ്രാപ്പർട്ടി എക്സ്പോ. തിരുവനന്തപുരം, കൊച്ചി, കോട്ടയം, കോഴിക്കോട്, കണ്ണൂർ, തൃശൂർ തുടങ്ങി കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നും ബിൽഡർമാർ പങ്കെടുക്കും. നിർമാണം പൂർത്തിയായതും നിർമിക്കുന്നതുമായ ഫ്ലാറ്റുകൾക്കും വില്ലകൾക്കും പുറമെ സർവിസ് അപ്പാർട്മെൻറ്, ഷോപ്പിങ് സെൻറർ, ഇൻറീരിയർ ഡെക്കറേഷൻ തുടങ്ങിയവയുടെ സ്റ്റാളുകളും എക്സ്പോയിൽ ഉണ്ടായിരിക്കും. പ്രവാസി മലയാളികൾക്ക് കേരളത്തിലെ ഏറ്റവും മികച്ച വിവിധ പദ്ധതികളെക്കുറിച്ച് വിശദമായി മനസ്സിലാക്കാനുമാവും. ഇഷ്ടപ്പെട്ട േപ്രാപ്പർട്ടി ഷാർജയിൽ െവച്ചു തന്നെ ബുക്ക് ചെയ്യാം. ബാങ്കിങ്, ഫിനാൻസ് മേഖലയിൽ നിന്നുള്ള ബ്രാൻഡുകളും േപ്രാപ്പർട്ടി എക്സ്പോയിൽ ഉണ്ടാകും. അതിനാൽ ഭവനവായ്പകളെക്കുറിച്ചും മനസ്സിലാക്കാം.
ബിൽഡർക്ക് നാട്ടിൽ േപ്രാപ്പർട്ടി വാങ്ങാൻ ആഗ്രഹിക്കുന്നവരെ നേരിൽ കാണാനും ബിസിനസ് നടത്താനുമുള്ള അപൂർവാവസരമാണ് കേരള േപ്രാപ്പർട്ടി എക്സ്പോയിലൂടെ ലഭിക്കുന്നത്. വിപുലമായ പാർക്കിങ് സൗകര്യവും ഷാർജ എക്സ്പോ സെൻററിലുണ്ട്.
ഇതോടനുബന്ധിച്ച് കുട്ടികൾക്കായി ചിത്രരചന മത്സരം ഒരുക്കുന്നുണ്ട്. 'മൈ ഹാപ്പി ഹോം' എന്നതാണ് വിഷയം. നാല് മുതൽ എട്ട് വയസ്സ് വരെയും, ഒമ്പത് മുതൽ 12 വയസ്സ് വരെയുമുള്ള രണ്ടു വിഭാഗങ്ങളിലായാണ് മത്സരം. ആദ്യത്തെ മൂന്ന് സ്ഥാനക്കാർക്ക് 1000, 600, 400 ദിർഹം വീതം സമ്മാനം ലഭിക്കും. രജിസ്േട്രഷന് 2878 എന്ന നമ്പറിലേക്ക് പേരും ഫോൺ നമ്പറും എസ്.എം.എസ് അയക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.