ദുബൈ: യു.എ.ഇയിലെ സൈക്കിൾ റൈഡർമാർക്കിടയിലെ മലയാളികളുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് യു.എ.ഇ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രക്തദാന ക്യാമ്പ് നടത്തി. ദുബൈ കുവൈത്ത് ആശുപത്രിയുടെ (അൽ ബറാഹ) സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ റൈഡർമാരുൾപ്പെടെ നിരവധി പേർ രക്തദാനം നടത്തി.
അൽ കുവൈത്ത് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഇൻചാർജ് ഡോ. ഫർഹീൻ ക്യാമ്പിന് നേതൃത്വം നൽകി.ദുബൈ ഫിറ്റ്നസ് ചലഞ്ച് ഉൾപ്പെടെ യു.എ.ഇ വേദിയാകുന്ന മിക്ക സ്പോർട്സ് ഇവൻറുകളിലും ശ്രദ്ധേയ സാന്നിധ്യം ഉറപ്പുവരുത്തുന്ന കേരള റൈഡേഴ്സ് തുടർന്നും ആശുപത്രിയുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പുകൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. കേരള റൈഡേഴ്ഡ് യു.എ.ഇയുടെ മുഖ്യ മാർഗദർശിയായ അബ്ദുന്നാസർ കാരപ്പുറക്കലിെൻറ നേതൃത്വത്തിലാണ് രക്തദാനം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.