ദുബൈ: കേരള റൈഡേഴ്സ് യു.എ.ഇയുടെ മൂന്നാം വാർഷികവും കേരള ട്രയാത്ത്ലൺ ലീഗ് രണ്ടാം സീസൺ അവാർഡ് ദാനവും നടത്തി. ആർ.ജെ ഫസ്ലു, കഥാകൃത്ത് ഷെമി, സൈനുദ്ദീൻ ചെമ്മൻചേരി സിൽവാൻ ഗ്രൂപ്, മുനീർ ബൈസിക്കിൾ ഷോപ്പ്, ഗനി സുലൈമാൻ തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.കെ.ടി.എല്ലിൽ ടീം ഒടിയൻസ് ചാമ്പ്യൻപട്ടം കരസ്ഥമാക്കി. ടീം തണ്ടർബോൾട്ട്, ടീം മാമാങ്കം എന്നീ ടീമുകൾ രണ്ടും മൂന്നും സ്ഥാനം നേടി. ബെസ്റ്റ് റണ്ണർ അപ്പായി ഷിജോ വർഗീസും റൈഡർ ആയി ലാലു കോശിയും സ്വിമ്മർ ആയി പ്രദീപ് നായരും തിരഞ്ഞെടുക്കപ്പെട്ടു. ഓർഗനൈസർ ഓഫ് ദി ഇയർ ആയി നവനീത് കൃഷ്ണനെ തിരഞ്ഞെടുത്തു. കേരള റൈഡേഴ്സ് ലേഡീസ് ഗ്രൂപ്പിെൻറ ഉദ്ഘാടനവും നടന്നു. മോഹൻദാസ്, നവനീത് കൃഷ്ണൻ, മുഹമ്മദ് ഹസൻ തെണ്ടത്ത്, ഫഹദ് മേത്തർ, ഫിറോസ് ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.