അബൂദബി: റമദാൻ മാസത്തോടനുബന്ധിച്ച് യു.എ.ഇയിൽ 1072 തടവുകാർക്ക് കൂടി മോചനം. ദുബൈയിൽ 700, റാസൽഖൈമയിൽ 302, അജ്മാനിൽ 70 തടവുകാരെയാണ് മോചിപ്പിക്കുക. ഇതോടെ രാജ്യത്ത് മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ എണ്ണം 2311 ആയി. 935 പേരെ മോചിപ്പിക്കാൻ പ്രസിഡൻറ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാനും 304 പേരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയും തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു.
ദുബൈ ജയിലുകളിൽനിന്ന് വിവിധ രാജ്യക്കാരായ 700 തടവുകാരെ മോചിപ്പിക്കാൻ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ചൊവ്വാഴ്ച നിർദേശം നൽകിയത്. തടവുകാർക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാനും വേണ്ടിയാണ് ശൈഖ് മുഹമ്മദിെൻറ തീരുമാനമെന്ന് ദുബൈ അറ്റോർണി ജനറൽ ഇസ്സം ഇൗസ ആൽ ഹുമൈദാൻ അറിയിച്ചു. കുടുംബത്തോടൊപ്പം ചേരാനും ജീവിതത്തിൽ പുതിയൊരധ്യായം ആരംഭിക്കാനും തടവുകാർക്ക് അവസരം ലഭിക്കുന്നത് സമൂഹത്തിൽ ക്രിയാത്മകമായ ഫലമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റമദാൻ, സായിദ് വർഷം എന്നിവ പ്രമാണിച്ച് റാസൽഖൈമയിൽ 302 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സഉൗദ് ബിൻ സഖർ ആൽ ഖാസിമിയും നിർദേശം നൽകി.
മാപ്പ് നൽകിയവരുടെ സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുമെന്നും അദ്ദഹം പറഞ്ഞു. ശൈഖ് സഉൗദിെൻറ ഉത്തരവ് നടപ്പാക്കാൻ റാക് പൊലീസുമായി ഏകോപനം നടത്തി നടപടി സ്വീകരിക്കാൻ റാക് നീതിന്യായ സമിതിക്ക് റാസൽഖൈമ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ സഈദ് ബിൻ സഖർ ആൽ ഖാസിമി നിർദേശം നൽകി.
വിവിധ രാജ്യക്കാരായ 70 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിയും ഉത്തരവിട്ടു. ജയിൽശിക്ഷക്ക് ശേഷം നാടുകടത്താൻ കോടതി ഉത്തരവുള്ളവരെ നാടുകടത്തും. മോചിപ്പിക്കപ്പെടുന്നവർക്ക് സമൂഹത്തിലേക്ക് തിരിച്ചെത്താനും പൊതുജീവിതം നയിക്കാനും കുടുംബത്തോടൊപ്പം റമദാൻ ആസ്വദിക്കാനും സാധിക്കെട്ടയെതന്ന് ശൈഖ് ഹുമൈദ് ആശംസിച്ചു. തടവുകാരോട് കാണിച്ച ദയക്ക് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ ശൈഖ് സുൽത്താൻ അബ്ദുല്ല ആൽ നുെഎമി ശൈഖ് ഹുമൈദിന് നന്ദിയറിയിച്ചു. സമൂഹത്തിലെ സജീവ അംഗങ്ങളായി പ്രവർത്തിക്കാനും കുടുംബാംഗങ്ങളുമായുള്ള പുനഃസമാഗമത്തിനും തടവുകാർക്ക് അവസരം നൽകാനുള്ള ശൈഖ് ഹുമൈദിെൻറ അഭിലാഷമാണ് നടപടിയിൽ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.