ആയിരത്തിലേറെ യൂനിറ്റ്​ രക്​തദാനം​; ദുബൈയിൽ സ്​നേഹ ചരിതമെഴുതി കെ.എം.സി.സി കാസർകോട്​ 

ദുബൈ: രക്​തക്ഷാമം നേരിടുന്ന വേളയിൽ ദുബൈ ആരോഗ്യ അതോറിറ്റിയുടെ രക്​തബാങ്കിലേക്ക്​ ആയിരം യൂനിറ്റ്​ രക്​തം ദാനം ചെയ്യുമെന്ന്​ പ്രഖ്യാപിച്ച ദുബൈ കെ.എം.സി.സി കാസർകോട്​ ജില്ല കമ്മിറ്റി നിശ്ചിത സമയത്തുതന്നെ പ്രഖ്യാപിച്ചതിലുമേ​െറ രക്​തം എത്തിച്ചുനൽകി. മനുഷ്യരുടെ ജീവൻ രക്ഷിക്കാനും സമൂഹത്തിന്​ കരുത്തുപകരാനും ദൈവത്തോട്​ നന്ദി പ്രകാശിപ്പിക്കാനുമുള്ള ഏറ്റവും മഹത്തായ പ്രവർത്തനമാണ്​ നിർവഹിക്കപ്പെട്ടതെന്ന്​ കാമ്പയിൻ സമാപന ചടങ്ങിൽ ദുബൈ അൽ വാസൽ സ്പോർട്​സ്​ ക്ലബ്​ മാനേജർ അലി സെബിൽ അഹമ്മദ് അൽമാസ് പ്രസ്താവിച്ചു.  

കൈൻഡ്‌നെസ് ബ്ലഡ് ഡൊണേഷൻ ടീമുമായി സഹകരിച്ച് മുൻമന്ത്രിയും മുസ്​ലിംലീഗ്​ നേതാവുമായ ചെർക്കളം അബ്​ദുല്ലയുടെ സ്​മരണാർഥമാണ്​ ക്യാമ്പ്​ സംഘടിപ്പിച്ചത്​. ജില്ല പ്രസിഡൻറ്​ അബ്​ദുല്ല ആറങ്ങാടിയുടെ അധ്യക്ഷതയിൽ കെ.എം.സി.സി കേന്ദ്ര ഉപദേശക സമിതി ചെയർമാൻ ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്​തു. 

യഹിയ തളങ്കര, നിസാർ തളങ്കര, അൻവർ നഹ, മുസ്തഫ വേങ്ങര, മുസ്തഫ തിരൂർ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, റഹീസ് തലശേരി, അഡ്വ. സാജിദ് അബൂബക്കർ, ഹനീഫ് ചെർക്കള, ഒ. മൊയ്ദു, ഹംസ ഹാജി മാട്ടുമ്മൽ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ ഏറ്റവും കൂടുതൽ രക്തദാനം ചെയ്ത കാസർകോട്​  മണ്ഡലം കമ്മിറ്റിക്കുള്ള പ്രശംസാപത്രം അലി സെബിൽ അഹമ്മദ് അൽമാസിൽനിന്ന്​ മണ്ഡലം പ്രസിഡൻറ്​ ഫൈസൽ പട്ടേൽ ഏറ്റുവാങ്ങി. അതോറിറ്റി ഉദ്യോഗസ്ഥർക്ക് നൽകാൻ ഉദുമ മണ്ഡലം കമ്മിറ്റി വകയുള്ള ഉപഹാരം ട്രഷറർ സി.എ. ബഷീർ പള്ളിക്കര അബ്​ദുല്ല ആറങ്ങാടിക്ക് കൈമാറി. 

ജനറൽ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതവും ടി.ആർ. ഹനീഫ് മേൽപറമ്പ് നന്ദിയും പറഞ്ഞു. ഭാരവാഹികളായ അഫ്സൽ മെട്ടമ്മൽ, സി.എച്ച്​. നൂറുദ്ദീൻ, റഷീദ് ഹാജി കല്ലിങ്കാൽ, അബ്​ദുറഹ്‌മാൻ ബീച്ചാരക്കടവ്, ഫൈസൽ മുഹ്‌സിൻ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, ഹസൈനാർ ബീജന്തടുക്ക, റാഫി പള്ളിപ്പുറം, മണ്ഡലം ഭാരവാഹികളായ ഷബീർ കൈതക്കാട്, സലാം മാവിലാടം, ഹനീഫ് ബാവ, ഷാജഹാൻ കാഞ്ഞങ്ങാട്, റഷീദ് ആവിയിൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഷബീർ കീഴൂർ, സി.എ. ബഷീർ പള്ളിക്കര, ഫൈസൽ പട്ടേൽ, പി.ഡി. നൂറുദ്ദീൻ, സത്താർ ആലംപാടി, ഇബ്രാഹിം ബേരികെ, സിദീഖ് ചൗക്കി, വിമൻസ് വിംഗ് പ്രതിനിധികളായ സഫിയ മൊയ്‌ദീൻ, നാസിയ ഷബീർ, കൈൻഡ്‌നെസ് ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ ശിഹാബ് തെരുവത്ത്, അൻവർ വയനാട്, സുഹൈൽ കോപ്പ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - kmcc kasargod gave blood donation 1000 unit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.