കെ.​എ​സ്.​സി വ​നി​ത വി​ഭാ​ഗം പാ​ച​ക​മ​ത്സ​രം

അ​ബൂ​ദ​ബി: കൊ​തി​യൂ​റും രു​ചി​ക്കൂ​ട്ടു​ക​ളും മ​നം നി​റ​ക്കു​ന്ന വി​ഭ​വ​ങ്ങ​ളും ഒ​രു​ക്കി കെ.​എ​സ്.​സി വ​നി​ത വി​ഭാ​ഗം പാ​ച​ക​മ​ത്സ​രം. അ​ന്ത​ര്‍ദേ​ശീ​യ വ​നി​ത​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ബി​രി​യാ​ണി, കേ​ക്ക്, ക​പ്പ മ​ത്തി എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.സു​നി​ത് മ​ല​യി​ല്‍ (എ​ക്‌​സി​ക്യൂ​ട്ടി​വ് ഷെ​ഫ്, റ​മ​ദാ കോ​ര്‍ണി​ഷ് അ​ബൂ​ദ​ബി), ഷി​ബി ഫ്രാ​ന്‍സി​സ് (എ​ക്‌​സി​ക്യൂ​ട്ടി​വ് ഷെ​ഫ്, അ​ഫോ​ക് അ​ബൂ​ദ​ബി) എ​ന്നി​വ​ര്‍ വി​ധി​ക​ര്‍ത്താ​ക്ക​ളാ​യി.

ഫ​ഹീം, അ​ഷ​റ​ഫ്, നൗ​ഫ​ല്‍, ശാ​ഹു​ല്‍ ഹ​മീ​ദ്, കെ.​എ​സ്.​സി പ്ര​സി​ഡ​ന്‍റ്​ വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യ് ഐ. ​വ​ര്‍ഗീ​സ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷെ​റി​ന്‍ വി​ജ​യ​ന്‍, ട്ര​ഷ​റ​ര്‍ നി​കേ​ഷ് വ​ലി​യ​വ​ള​പ്പി​ല്‍, വ​നി​ത വി​ഭാ​ഗം ആ​ക്ടി​ങ് ക​ണ്‍വീ​ന​ര്‍ ബി​ന്ദു ന​ഹാ​സ്, വ​നി​ത വി​ഭാ​ഗം ജോ​യ​ന്‍റ് ക​ണ്‍വീ​ന​ര്‍ രാ​ഖി ര​ഞ്ജി​ത്, ക​മ്മി​റ്റി അം​ഗം ബി​ന്ദു ഷോ​ബി തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു. വി​ജ​യി​ക​ൾ: കേ​ക്ക് വി​ഭാ​ഗം: ബീ​ന മോ​ള്‍ (ഒ​ന്നാം സ​മ്മാ​നം), അ​ന്‍സ​ല സ​ഹി​ല്‍ (ര​ണ്ടാം സ​മ്മാ​നം), സു​നി​ല്‍ ഇ.​പി. (മൂ​ന്നാം സ​മ്മാ​നം). ക​പ്പ മ​ത്തി വി​ഭാ​ഗം: ഖ​ദീ​ജ അ​ഷ്റ​ഫ് (ഒ​ന്നാം സ​മ്മാ​നം), ര​ശ്മി പ്ര​ശാ​ന്ത് (ര​ണ്ടാം സ​മ്മാ​നം), സൗ​ദ അ​ബൂ​ബ​ക്ക​ര്‍ (മൂ​ന്നാം സ​മ്മാ​നം). ചി​ക്ക​ന്‍ ബി​രി​യാ​ണി വി​ഭാ​ഗം: അ​നീ​സ ജാ​ഫ​ര്‍ (ഒ​ന്നാം സ​മ്മാ​നം), ഫ​സീ​ല (ര​ണ്ടാം സ​മ്മാ​നം), മ​ജ്നാ​സ് ജ​സീ​ല്‍ (മൂ​ന്നാം സ​മ്മാ​നം). 

Tags:    
News Summary - k.m.c.c women's section cooking competition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.