ദുബൈ: കൊല്ലം അഞ്ചാലമ്മൂട് സ്വദേശി ഡി. ശ്രീകുമാറിനെ (46) ദുബൈ കരാമയിൽ മരിച്ച നിലയിൽ കണ്ടെത്തി. താമസകെട്ടിടത്തിലാണ് ഞായറാഴ്ച അർധരാത്രിയോടെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഇലക്ട്രിക് എൻജിനീയറായിരുന്നു. ജോലിതേടി ദുബൈയിൽ സന്ദർശകവിസയിലെത്തിയിട്ട് രണ്ടുമാസത്തിലേറെയായി. 12 വർഷത്തോളം ദുബൈയിലുണ്ടായിരുന്നു.
അഞ്ചുവർഷം മുൻപാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഭാര്യ: സിനിമോൾ. രണ്ടു മക്കളുണ്ട്. പരേതനായ ധനപാലന്‍റെയും ലക്ഷ്മികുട്ടിയുടെയും മകനാണ്. സഹോദരങ്ങൾ: ശ്രീകല, ശ്രീലത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.