കൊല്ലം സ്വദേശിയെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി

ദുബൈ: കൊല്ലം സ്വദേശിയായ യുവാവിനെ ദുബൈയിൽ കാണാനില്ലെന്ന്​ പരാതി. കൊല്ലം കൊറ്റംങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്‍റ്​ ഹെയർ സെക്കൻഡറി സ്‌കൂളിന് മുൻവശം താമസിക്കുന്ന സുരേഷ് കുമാർ സൂരജിനെയാണ്​ (24) അഞ്ച്​ ദിവസമായി കാണാനില്ലാത്തത്​. ഇത്​ സംബന്ധിച്ച്​ ബന്ധുക്കൾ മുറഖബാദ്​ പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകി.

ആറ്​ മാസം മുൻപ്​ സന്ദർശക വിസയിൽ എത്തിയ ഇദ്ദേഹം വ്യാഴാഴ്ചയാണ്​ താമസ സ്ഥലത്ത്​ നിന്ന്​ പോയത്​. ക്രെഡിറ്റ് കാർഡ് സെയിൽസുമായി ബന്ധപ്പെട്ട മേഖലയിലായിരുന്നു ജോലി. ഹോർലാൻസിലെ അൽ ഷാബ്​ വില്ലേജിലായിരുന്നു താമസം. ഇദ്ദേഹത്തെ കുറിച്ച് അറിയുന്നവർ പൊലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറുകളിലോ അറിയിക്കണമെന്ന്​ ബന്ധുക്കൾ അഭ്യർഥിച്ചു.

ഫോൺ: +971522809525, +971 524195588.

Tags:    
News Summary - Kollam resident missing in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.