ഷാർജ: സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ രക്ഷാകർതൃത്വത്തിൽ ഷാർജ ഗവൺമെൻറ് മീഡിയ ബ്യൂറോ സംഘടിപ്പിക്കുന്ന ഇൻറർനാഷനൽ ഗവൺമെൻറ് കമ്യൂണിക്കേഷൻ ഫോറം (ഐ.ജി.സി.എഫ്) അൽതാവൂനിലെ വേൾഡ് എക്സ്പോ സെൻററിൽ ആരംഭിച്ചു. ലോകമെമ്പാടുമുള്ള 79 വിദഗ്ധരെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സർക്കാർ ആശയവിനിമയത്തിെൻറ അനുഭവങ്ങൾ പങ്കുവെക്കനും ഭാവിയിലേക്കുള്ള ചുവടുവെപ്പുകൾ വിലയിരുത്താനും അവസരമൊരുക്കുകയാണ് ഫോറത്തിെൻറ മുഖ്യ ലക്ഷ്യം. 'ചരിത്രപാഠങ്ങൾ, ഭാവി അഭിലാഷങ്ങൾ' ശീർഷകത്തിൽ ആദ്യദിനം വൈവിധ്യങ്ങളായ വിഷയങ്ങളാണ് ചർച്ചയായത്.
മന്ത്രിമാരും ഗവേഷകരും ചിന്തകരും സാമ്പത്തിക വിദഗ്ധരും അണിച്ചേർന്നു. നിലവിലെ സാമൂഹിക പ്രശ്നങ്ങളും മഹാമാരിക്കാലത്തെ മാന്ദ്യങ്ങളും പരിഹാരങ്ങളും വിഷയമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.