ഡ്രൈവറില്ലാ വാഹനങ്ങളെ നിയന്ത്രിക്കാൻ​ നിയമം

ദു​ബൈ: എ​മി​റേ​റ്റി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്ന​തി​ന്​ മു​ന്നോ​ടി​യാ​യി പു​തി​യ നി​യ​മ​ത്തി​ന്​ രൂ​പം​ന​ൽ​കി. വേ​ഗ​പ​രി​ധി, ലൈ​സ​ൻ​സ്​ നേ​ടു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ൾ, റോ​ഡി​ൽ എ​വി​ടെ​യെ​ല്ലാം ഉ​പ​യോ​ഗി​ക്കാം എ​ന്നി​ങ്ങ​നെ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ ഓ​പ​റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളാ​ണ്​ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മാ​ണ്​ നി​യ​മം ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത മേ​ഖ​ല​യി​ൽ നി​ർ​മി​ത ബു​ദ്ധി​യ​ട​ക്കം ന​വ​സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​ലെ മാ​ന​ദ​ണ്ഡ​ങ്ങ​ളും നി​യ​മ​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. അ​തോ​ടൊ​പ്പം വ​ള​ർ​ന്നു​വ​രു​ന്ന മേ​ഖ​ല​യി​ലേ​ക്ക്​ നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കു​ന്ന​തി​നും നി​യ​മം മു​ൻ​ഗ​ണ​ന ന​ൽ​കു​ന്നു​ണ്ട്. നി​യ​മ​പ്ര​കാ​രം എ​മി​റേ​റ്റി​ലെ ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കാ​ൻ റോ​ഡ്‌​സ് ആ​ൻ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് അ​തോ​റി​റ്റി(​ആ​ർ.​ടി.​എ)​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ന​യം വി​ക​സി​പ്പി​ക്കു​ക, ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ളു​ടെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ വേ​ർ​തി​രി​ക്കു​ക, സാ​ങ്കേ​തി​ക- സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യാ​റാ​ക്കു​ക എ​ന്നി​ങ്ങ​നെ​യു​ള്ള ചു​മ​ത​ല​ക​ൾ ആ​ർ.​ടി.​എ​ക്കാ​ണ്. ഡ്രൈ​വ​റി​ല്ലാ വാ​ഹ​ന​ങ്ങ​ൾ ഓ​ടു​ന്ന റോ​ഡു​ക​ൾ, പ്ര​ദേ​ശ​ങ്ങ​ൾ, റൂ​ട്ടു​ക​ൾ എ​ന്നി​വ നി​ർ​ണ​യി​ക്കു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്ത​വും അ​തോ​റി​റ്റി​ക്കാ​ണ്. വേ​ഗ പ​രി​ധി​ക​ൾ മു​ത​ൽ മ​റ്റു കാ​ര്യ​ങ്ങ​ളി​ലെ​ല്ലാം തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള അ​ധി​കാ​ര​വും വ​കു​പ്പി​നു​ണ്ടാ​കും.

ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തെ​ങ്കി​ലും പ്ര​വ​ർ​ത്ത​നം ന​ട​ത്തു​മ്പോ​ൾ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ ആ​ർ.​ടി.​എ ന​ൽ​കും. നി​യ​മ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് 500 ദി​ർ​ഹം മു​ത​ൽ 20,000 ദി​ർ​ഹം വ​രെ പി​ഴ ല​ഭി​ക്കും. ലൈ​സ​ൻ​സി​ങ്​ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ഓ​പ​റേ​റ്റ​ർ​മാ​രു​ടെ​യും ഏ​ജ​ന്‍റു​മാ​രു​ടെ​യും യാ​ത്ര​ക്കാ​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും നി​യ​മ​ത്തി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളു​ടെ ഓ​പ​റേ​റ്റ​ർ​മാ​രു​ടെ ബാ​ധ്യ​ത​ക​ളും ഇ​ത് നി​ർ​വ​ചി​ക്കു​ന്നു.

അ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന എ​ല്ലാ നാ​ശ​ന​ഷ്ട​ങ്ങ​ളും നി​ക​ത്താ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കാ​ണ്. ദു​ബൈ​യി​ൽ ഓ​ട്ടോ​ണ​മ​സ് വാ​ഹ​ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യും കൈ​മാ​റ്റ​വും അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ർ വ​ഴി മാ​ത്ര​മേ ന​ട​ത്താ​വൂ. ഒ​രു ഓ​പ​റേ​റ്റ​റി​ൽ​നി​ന്ന് മ​റ്റൊ​ന്നി​ലേ​ക്ക് വാ​ഹ​ന​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന്​ ആ​ർ.​ടി.​എ​യു​ടെ മു​ൻ​കൂ​ർ അ​നു​മ​തി വാ​ങ്ങ​ണ​മെ​ന്നും നി​യ​മം നി​ഷ്​​ക​ർ​ഷി​ക്കു​ന്നു.

Tags:    
News Summary - Law to control driverless vehicles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.