ദുബൈ: പൊതുസ്ഥലങ്ങളിൽ വാഹനങ്ങൾ ഉപേക്ഷിക്കുന്നതിനെതിെര കാമ്പയിനുമായി ദുബൈ മുനിസിപ്പാലിറ്റി.'എെൻറ വാഹനം' എന്ന് പേരിട്ടിരിക്കുന്ന കാമ്പയിൻ വഴി നഗരത്തിെൻറ മനോഹാരിതയെ നശിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കും. വാഹനങ്ങൾ, ബോട്ട്, വാഹന ഉപകരണങ്ങൾ എന്നിവ നഗരത്തിൽ ഉപേക്ഷിക്കുന്നത് പതിവാണ്. ഈ വർഷം ഇതുവരെ 1074 വാഹനങ്ങളാണ് അധികൃതർ നീക്കം ചെയ്തത്.
കാർ, വലിയ ട്രക്ക്, ട്രെയിലർ, ജലഗതാഗത വാഹനങ്ങൾ എന്നിവ ഉൾപ്പെടുന്നു. ഇവ നീക്കം ചെയ്യുന്നതിന് പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. വാഹനങ്ങൾ ഉപേക്ഷിക്കുന്നതു മൂലം പരിസ്ഥിതിക്കുണ്ടാകുന്ന നാശനഷ്ടങ്ങളും മലിനീകരണവും വാഹന ഉടമകളെ ബോധ്യപ്പെടുത്താനാണ് കാമ്പയിൻ. ഇത് മൂലമുണ്ടാകുന്ന നിയമപ്രശ്നങ്ങളും സമൂഹത്തെ ബോധവത്കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.