അബൂദബി: ഇന്ത്യയിലെ മികച്ച ഉൽപന്നങ്ങൾ ലോകത്തിനുമുന്നിൽ പരിചയപ്പെടുത്തുന്ന ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ കാമ്പയിൻ ലുലു ഹൈപ്പർ, സൂപ്പർ മാർക്കറ്റുകളിൽ തുടക്കമായി. അബൂദബി അൽവഹ്ദ മാളിലെ ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്ന പരിപാടിയിൽ ലുലു ഗ്രൂപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസുഫലിയുടെയും മറ്റ് പ്രമുഖരുടെയും സാന്നിധ്യത്തിൽ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യ ദിനം, ഓണം, ജന്മാഷ്ടമി, ഗണേശ ചതുർഥി, നവരാത്രി, ദീപാവലി തുടങ്ങിയ വിവിധ പരിപാടികൾ ഉൾക്കൊള്ളുന്ന ഉത്സവങ്ങളുടെ ഒരു പരമ്പരയാണ് ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ. ഈ വർഷം ഫുഡ്, നോൺ-ഫുഡ് വിഭാഗങ്ങളിലായി 5,000 തനത് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കും.
20ലധികം വ്യത്യസ്തയിനം ചക്ക പ്രദർശനത്തിലുണ്ട്. കൂടാതെ വിവിധ തരം ധാന്യങ്ങളിൽനിന്ന് ഉണ്ടാക്കിയ വിവിധ പലഹാരങ്ങളും ഹോട്ട് ഫുഡ് കൗണ്ടറിൽ വിൽപനക്കുണ്ട്. ഇതിനുപുറമെ, ഉത്തർപ്രദേശിന്റെ ഒ.ഡി.ഒ.പി സംരംഭം, മേഘാലയയിൽ നിന്നുള്ള പൈനാപ്പിൾ, കശ്മീരി ആപ്പിൾ, തമിഴ്നാട്ടിൽ നിന്നുള്ള ഇന്ത്യൻ മുട്ടകൾ, കേരളത്തിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും, മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള പഴങ്ങളും പച്ചക്കറികളും തുടങ്ങി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളും പ്രദർശനത്തിനുണ്ട്. ഇന്ത്യൻ കരകൗശല വസ്തുക്കൾ, ഖാദി, പരമ്പരാഗത വസ്ത്രങ്ങൾ,
വിവിധ തരം ഇന്ത്യൻ ബിരിയാണികൾ, ചാറ്റ്, ഗ്രില്ലുകൾ, ലഘുഭക്ഷണങ്ങൾ, ഫലൂദ, മധുരപലഹാരങ്ങൾ എന്നിവയും ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ കാമ്പയിൻ കാലയളവിലെ പ്രത്യേകതയാണ്.
അൽ വഹ്ദ മാളിൽ നടന്ന ചടങ്ങിൽ പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് ഫാഷൻ ഷോ, ഇന്ത്യൻ ക്ലാസിക്കൽ, നാടോടി നൃത്തങ്ങൾ എന്നിവയും ഉണ്ടായിരുന്നു. ലുലു സെലിബ്രേഷൻസ് ഓഫ് ഇന്ത്യ പ്രമോഷനുകൾ ലുലു ഹൈപ്പർ മാർക്കറ്റുകളിലും ഓൺലൈനായി www.luluhypermarket.com-ലും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.