അബൂദബി: ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ മാർക്കറ്റിങ് വിഭാഗം പ്രൂഫ് റീഡർ തൃശ്ശൂർ ചാമക്കാല സ്വദേശി ടി.എ. ശശി (55) ഹൃദയസ്തംഭനം മൂലം അബൂദബിയിൽ നിര്യാതനായി. കവിയും സാംസ്‌കാരിക പ്രവർത്തകനുമായിരുന്നു. ആനുകാലികങ്ങളിൽ കവിതകൾ എഴുതിയിരുന്ന ശശിയുടെ 'ചിരിച്ചോടും മത്സ്യങ്ങളെ' എന്ന കവിതാ സമാഹാരം പ്രസിദ്ധീകരിച്ചിരുന്നു.
ലുലു ഗ്രൂപ്പിൽ കഴിഞ്ഞ രണ്ട് ദശാബ്ദമായി ജോലി ചെയ്യുന്നു. കേരള വാട്ടർ അതോരിറ്റിയിൽ അസിറ്റൻറ് എൻജിനീയറായ സിന്ധു ആണ് ഭാര്യ. തീർത്ഥു, അമൃത് എന്നിവർ മക്കളാണ്.
ലുലു ഗ്രൂപ്പിൽ നടന്ന അനുശോചന യോഗത്തിൽ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻ ഡയറക്ടർ വി. നന്ദകുമാർ അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകനായ ടി.പി. ഗംഗാധരൻ ശശിയുടെ കാവ്യജീവിതത്തെ അനുസ്മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുമെന്ന് നന്ദകുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.