ദുബൈ: തുഷാർ വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട ചെക്ക് കേസിൽ നാസിൽ അബ്ദുല്ല തന്നെ ബന്ധപ്പെട്ടിട്ടില്ലെന്ന് ലുല ു ഗ്രൂപ്പ് മേധാവി എം.എ. യൂസുഫലി. ചെക്ക് കേസ് വരുന്നതിന് മുമ്പ് ഇത്രയും വർഷങ്ങളായിട്ട് നാസിൽ അബ്ദുല്ലയോ അദ്ദേഹത്തിന്‍റെ മാതാപിതാക്കളോ താനുമായോ, ഓഫിസുമായോ, വ്യക്തിപരമായി ബന്ധമുള്ളവരുമായോ ഒരു നിലക്കും ബന്ധപ്പെട്ടിട്ടില്ലെന്ന് യൂസുഫലി വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ചെക്ക് കേസിൽ ഇടപെടാറില്ല എന്ന് താൻ എപ്പോൾ പറഞ്ഞു എന്നത് തെളിയിക്കേണ്ടത് നാസിൽ അബ്ദുല്ലയാണെന്നും യൂസുഫലി പറഞ്ഞു.
ജയിലിൽ കിടന്ന കാലത്ത് നാസിലിനെ സഹായിച്ചില്ല എന്ന ആരോപണങ്ങൾ സമൂഹ മാധ്യമങ്ങളിൽ ഉയർന്ന സാഹചര്യത്തിലാണ് യൂസുഫലി ഇക്കാര്യം വ്യക്തമാക്കി വാർത്താ കുറിപ്പ് പുറത്തു വിട്ടത്. ചെക്ക് കേസിൽ ഇടപെട്ടിട്ടില്ലെന്നും യു.എ.ഇ നിയമ വ്യവസ്ഥയിൽ അത്തരം ഇടപെടലുകൾ സാധ്യമല്ലെന്നും കഴിഞ്ഞ ദിവസം യൂസുഫലി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.