ദുബൈ: ആരെയും കൂസാത്ത ആളുകളെ കണ്ടിട്ടില്ലേ, അപാര മനക്കട്ടിയുണ്ടെന്ന ആത്മവിശ്വാസത്തിൽ നെഞ്ച് വിരിച്ചു നിൽക്കുന്നവർ. പക്ഷേ, മാജിക് ലിയോക്ക് മുന്നിൽ ഇവരൊക്കെ വെറും ആട്ടിൻകുട്ടികളാകും. വരാൻ പറഞ്ഞാൽ വരും. കിടക്കാൻ പറഞ്ഞാൽ കിടക്കും. ഒാടാൻ പറഞ്ഞാൽ ഒാടും. മന്ത്രവുമല്ല മായവുമല്ല. ഹിപ്േനാട്ടിസവും മാജിക് ഷോയും ചേർത്ത് നടത്തുന്ന ‘ഹിപ്നോ മാജിക് ഷോ’ എന്ന കലാപരിപാടിയാണിത്. അദ്ദേഹം തലയിൽ ഒന്നുെതാട്ടാൽ ആരും എന്തും മറക്കും.
ലിയോയുടെ നിർദേശമനുസരിച്ച് പാട്ടുപാടും നൃത്തം വെക്കും. അകലെ ഒരു സ്റ്റേജിൽ ഇരുട്ട് സൃഷ്ടിച്ച് കൂട്ടാളികളുമായി നടത്തുന്നതരം മാജിക്കല്ല. സംശയദൃഷ്ടിയോടെ നോക്കി നിൽക്കുന്ന ആൾക്കൂട്ടത്തിന് നടുവിൽ നിന്ന് കിടിലൻ മാജിക്കുകൾ അവതരിപ്പിക്കാനാണ് മാജിക് ലിയോക്ക് താൽപര്യം. നിങ്ങളുടെ കൺമുന്നിൽ, മുക്കിന് തൊട്ടുതാഴെവെച്ച് സാധനങ്ങൾ അപ്രത്യക്ഷമാക്കും.
ആർക്കൊക്കെ നിർബന്ധം? സർട്ടിഫിക്കറ്റ് എവിടെ ലഭിക്കും?
യു.എ.ഇയിൽ ജനിച്ചു വളർന്ന, ഇവിടെ തന്നെ ജീവിച്ചു വരുന്ന ആളുകൾക്ക് ജോലിക്ക് അപേക്ഷിക്കാൻ സ്വഭാവ സർട്ടിഫിക്കറ്റ് വേണ്ടതില്ല. എന്നാൽ ഇവിടെ വളർന്ന് മറ്റേതെങ്കിലും രാജ്യത്ത് അഞ്ചു വർഷത്തിലേറെ താമസിച്ച ശേഷം തിരിച്ചെത്തിയാൽ അവർ സർട്ടിഫിക്കറ്റ് നൽകേണ്ടി വരും. അതാത് രാജ്യങ്ങളിലെ യു.എ.ഇ എംബസിയോ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയത്തിെൻറ ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങളോ നൽകിയ സർട്ടിഫിക്കറ്റാണ് ഹാജറാക്കേണ്ടത്.
ജോലി അപേക്ഷകർക്ക് മാത്രമാണ് സർട്ടിഫിക്കറ്റ് നിർബന്ധം. അവരുടെ കുടുംബാംഗങ്ങൾക്ക് വിസ ലഭിക്കാൻ അതു വേണ്ടതില്ല. സന്ദർശകർ, വിദ്യാർഥികൾ, നയതന്ത്ര^ ചികിത്സാ ആവശ്യങ്ങൾക്ക് എത്തുന്നവർ എന്നിവർക്കും ഇത് ബാധകമല്ല.
45 ലക്ഷം വിദേശ ജോലിക്കാർ കഴിയുന്ന യു.എ.ഇയെ കൂടുതൽ സന്തോഷവും സുരക്ഷയും നിറഞ്ഞ രാഷ്ട്രമാക്കി ഉയർത്തുന്ന നടപടികളുടെ ഭാഗമായി 2016 ഒക്ടോബറിലാണ് മന്ത്രിസഭ ഇത്തരമൊരു നീക്കത്തിന് അംഗീകാരം നൽകിയത്.യു.എ.ഇ സർക്കാറിെൻറ പുതിയ നടപടിയെ വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ സ്വാഗതം ചെയ്തു. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായും നടപടി ക്രമങ്ങൾ വ്യക്തമായ ശേഷം കൃത്യമായ പ്രതികരണം നൽകുമെന്നും ഇന്ത്യൻ അംബാസഡർ നവ്ദീപ് സിംഗ് സുരി പറഞ്ഞു.
നിങ്ങൾ ഉള്ളംകൈയ്യിൽ മടക്കിപ്പിടിക്കുന്ന നാണയം വാച്ചിനടിയിൽ നിന്ന് എടുത്ത് തരും. ഇതുവരെ കണ്ടിട്ടില്ലാത്ത ഇത്തരം അപൂർവ മാജിക് ഇനങ്ങളുമായി മാജിക് ലിയോയും എജുകഫേയിലെത്തുന്നുണ്ട്. അത്ഭുതത്താൽ കണ്ണും പ്രചോദനത്താൽ മനസും തുറക്കാൻ പറ്റും വിധമാണ് മാജിക് ലിയോയുടെ സെഷൻ ക്രമീകരിച്ചിരിക്കുന്നത്. ഇൗ മാസം 13 ന് വൈകിട്ട് ആറ് മുതൽ എട്ട് വരെ അദ്ദേഹം മാജിക്കിെൻറ മായാലോകം തുറക്കും. മൂന്ന് പതിറ്റാണ്ട് നീണ്ട പരിചയമാണ് മാജിക് ലോകവുമായി അദ്ദേഹത്തിനുള്ളത്. ലോകത്തെ ആദ്യത്തെ മാജിക് തീംപാർക്കായ മാജിക് വേൾഡിെല പ്രധാന മജീഷ്യൻമാരിൽ ഒരാളായിരുന്നു മാജിക് ലിയോ. യൂറോപ്പ്, അമേരിക്ക, ആസ്ത്രേലിയ, മെക്സിക്കോ, കൊളംബിയ, കോസ്റ്റാറിക്ക, ഗ്രാൻറ് കായമെൻ, ലാസ് വേഗാസ് തുടങ്ങി നിരവധി ഇടങ്ങളിൽ അദ്ദേഹം തെൻറ പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.
പഞ്ചനക്ഷത്രഹോട്ടലുകളും മറ്റും അതിഥികളെ വിസ്മയിപ്പിക്കാൻ ലിയോയെ ക്ഷണിച്ചു വരുത്തുന്നു. നിലവിൽ ആഢംബര കപ്പലുകളിൽ തെൻറ മാജിക്കുമായി ലോകം ചുറ്റുകയാണ് അദ്ദേഹം. മാജിക് മൽസരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള മാജിക് ലിയോ അതി നൂതനമായ പ്രകടനമായിരിക്കും എജുകേഫയിൽ നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.