അബൂദബി: ശാരീരികവും മാനസികവുമായ പരിമിതികളെ ഇല്ലാതാക്കി, ഭാഷയുടെ അതിർവരമ്പ് മാ യ്ച്ചുകളഞ്ഞ് കടൽകടന്നെത്തിയ ഭിന്നശേഷിക്കാരായ കുരുന്നുകൾ കാഴ്ചക്കാർക്ക് സമ്മാ നിച്ചത് മായാജാലത്തിെൻറ വിസ്മയ കാഴ്ചകൾ. മാന്ത്രികൻ ഗോപിനാഥ് മുതുകാടിനൊപ്പം കടൽക ടന്നെത്തിയ നിശ്ചയദാർഢ്യക്കാരായ കുട്ടിസംഘമാണ് അബൂദബിയിലെ തിങ്ങിനിറഞ്ഞ സദസ്സി നുമുന്നിൽ അതിരുകളില്ലാത്ത മായാലോകം തീർത്തത്.
അബൂദബി ഐ.എസ്.സിയും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് തിരുവനന്തപുരം മാജിക് പ്ലാനറ്റിൽനിന്ന് പരിശീലനം നേടിയ ഭിന്നശേഷിക്കാരായ കുട്ടിസംഘം മാജിക് അവതരിപ്പിച്ചത്. ടീം എംപവർ മാജിക് ഷോയിൽ രാഹുൽ, വിഷ്ണു, രാഹുൽ, ശരണ്യ, ശ്രീദേവി എന്നിവരാണ് വിസ്മയകരമായ ഇനങ്ങളുമായി വേദിയിലെത്തിയത്.
ഒന്നിനുപിറകെ ഒന്നായി ഓരോ ഇനങ്ങളും കുട്ടികൾ അവതരിപ്പിക്കുമ്പോൾ വളരെ വിസ്മയവും ആഹ്ലാദവും കൈയടിയും മാറിമാറി നൽകിയ സദസ്സ് ഇൗറനണിഞ്ഞ കണ്ണുകളുമായാണ് കാഴ്ച കണ്ടിരുന്നത്. ഗോപിനാഥ് മുതുകാട് ഉദ്ഘാടനം നിർവഹിച്ചു. യു.എ.ഇ എൻ.എം.സി ഹെൽത്ത് കെയർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പ്രശാന്ത് മങ്ങാട്ട് മുഖ്യാതിഥിയായിരുന്നു.
അൽ ബർഷ ഇൻർനാഷനൽ സ്കൂൾ എം.ഡി കെ.കെ. അഷ്റഫ്, ഇറാം ഗ്രൂപ് എം.ഡി. സിദ്ദീഖ് അഹ്മദ്, ഇന്ത്യൻ സോഷ്യൽ ആൻഡ് കൾചറൽ സെൻറർ പ്രസിഡൻറ് ഡി. നടരാജൻ, ജനറൽ സെക്രട്ടറി പി. സത്യബാബു, ട്രഷറർ ലിംസൻ ജേക്കബ്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ അബൂദബി ചാപ്റ്റർ ചെയർമാൻ ആശിഷ് ഭണ്ഡാരി, ജനറൽ സെക്രട്ടറി ജോൺ ജോർജ്, ട്രഷറർ എൻ.വി. കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.