ദുബൈ: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് അവധിക്കാലത്തോടനുബന്ധിച്ച് മൈൻ ഡയമണ്ട് ഫെസ്റ്റിവൽ ആരംഭിച്ചു. ഫെസ്റ്റിവലിന്റെ ഭാഗമായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിൽ നിന്ന് വജ്രാഭരണങ്ങളും അമൂല്യ രത്നാഭരണങ്ങളും വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് സൗജന്യ കാഷ് വൗച്ചറുകൾ ലഭിക്കും.
പ്രിയപ്പെട്ടവർക്ക് സമ്മാനിക്കാൻ അനുയോജ്യമായ ട്രെൻഡിയും ഭാരം കുറഞ്ഞതുമായ ആഭരണങ്ങളുടെ ഏറ്റവും പുതിയ ഡിസൈനുകൾ ഉൾപ്പെടുത്തിയ സീസൺ ഗിഫ്റ്റിങ് ശേഖരവും ബ്രാൻഡ് പുറത്തിറക്കിയിട്ടുണ്ട്. എല്ലാ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഔട്ട്ലെറ്റുകളിലും അടുത്ത വർഷം ജനുവരി 12 വരെ ഓഫർ ലഭ്യമാകും.
3000 ദിർഹം വിലയുള്ള വജ്രാഭരണങ്ങളോ അമൂല്യ രത്നാഭരണങ്ങളോ വാങ്ങുന്നവർക്ക് 100 ദിർഹമിന്റെ സൗജന്യ കാഷ് വൗച്ചറുകൾ സ്വന്തമാക്കാം. പണത്തിന് തുല്യമായി കണക്കാക്കുന്ന കാഷ് വൗച്ചർ ഉപയോഗിച്ച് സ്വർണാഭരണങ്ങളോ വജ്രാഭരണങ്ങളോ സ്വർണ നാണയങ്ങളോ സ്വർണ ബാറുകളോ വാങ്ങാനാവും.
അന്താരാഷ്ട്ര തലത്തിൽ സർട്ടിഫൈ ചെയ്ത പ്രകൃതിദത്തമായ വജ്രങ്ങൾ കൊണ്ടുമാത്രം നിർമിച്ച വൈവിധ്യമാർന്ന ഡിസൈനുകളാണ് മൈൻ ഡയമണ്ട്സ് ശ്രേണിയിൽ ലഭ്യമാകുന്നത്. മലബാറിന്റെ എല്ലാ ഷോറൂമുകളിലും ഡയമണ്ട് എക്സ്ചേഞ്ചിൽ 100 ശതമാനം മൂല്യം വാഗ്ദാനം ചെയ്യുന്നതിലൂടെ ഡയമണ്ട് ആകർഷകമായ ആഭരണങ്ങൾ എന്നതിലുപരി അമൂല്യമായ ഒരു നിക്ഷേപമെന്ന നിലയിലും ആകർഷകമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.