ഷാർജ: മലങ്കര സുറിയാനി കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ പതിനാലാമത് വാർഷികാഘോഷവും കുടുംബ സംഗമവും ‘ദി ലൂമിനസ്’ എന്ന പേരിൽ ഷാർജാ സെന്‍റ് മൈക്കിൾസ് ദേവാലയത്തിൽ സംഘടിപ്പിച്ചു. കുർബാനയോടെ ആരംഭിച്ച ആഘോഷ പരിപാടികളുടെ ഭാഗമായി പൊതുസമ്മേളനം, സാംസ്കാരിക പരിപാടികൾ എന്നിവലും ഒരുക്കിയിരുന്നു. പൊതുസമ്മേളനത്തിൽ മലങ്കര സുറിയാനി കത്തോലിക്ക സഭ യു.എ.ഇ കോർഡിനേറ്റർ ഫാ. ഡോ. റെജി വറുഗീസ് മനക്കലേറ്റ് അധ്യക്ഷത വഹിച്ചു.
സെന്‍റ് മൈക്കിൾ ഇടവക വികാരി ഫാ. സവരിമുത്തു ആന്‍റണി സാമി ഉദ്ഘാടനം ചെയ്തു. ഷാർജ സെനറ് മേരിസ് യാക്കോബായ ഇടവക വികാരി ഫാ. അബിൻ ബേബി ഉമേലിൽ, സെന്‍റ് മൈക്കിൾസ് ഇടവക അസി. പാരിഷ് പ്രീസ്റ്റ് ഫാ. ജോസ് വട്ടുകുളത്തിൽ, മലങ്കര സുറിയാനി കത്തോലിക്ക സഭ യു.എ.ഇ പ്രീസ്റ്റ് ഇൻ ചാർജ് ഫാ. മാത്യൂസ് ആലുംമൂട്ടിൽ, ബിജു പാറപ്പുറം, സാം സക്കറിയ, ആഷ്ലി സാം ജേക്കബ്, രാജേഷ് ജോൺ, കുരുവിള ബാർസലി എന്നിവർ സംസാരിച്ചു.
പൗരോഹിത്യ ജീവിതത്തിൽ 32 വർഷം പൂർത്തികരിച്ച ഫാ. ഡോ. റെജി മനക്കലെത്തിനെയും 18 വർഷം പൂർത്തികരിച്ച ഫാ. മാത്യൂസ് ആലുംമൂട്ടിലിനെയും ചടങ്ങിൽ ആദരിച്ചു. വിവിധ പരിപാടികൾക്ക്, ജോമോൻ ജോസഫ്, ഫ്രാൻസിസ് തോമസ്, ജോൺ മാത്യു, ജോജി മാത്യു, പുഷ്പ ജോജി, ബീന ബിനോയ്, റിയ ടോണി, രെഞ്ചു ജോസഫ്, ഏബെൽ സാം, ജിജോ കെ. എബ്രഹാം, സുബിൻ പണിക്കർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.