അജ്മാൻ: മലയാളം മിഷൻ കണിക്കൊന്ന, സൂര്യകാന്തി പഠനോത്സവങ്ങളിൽ നൂറുശതമാനം വിജയം നേടി അജ്മാൻ ചാപ്റ്റർ. മലയാളം മിഷൻ നടത്തിവരുന്ന കോഴ്സുകളിൽ ഒരു കോഴ്സ് പൂർത്തിയാക്കി മറ്റൊരു കോഴ്സിലേക്ക് പ്രവേശനം നേടുന്ന മൂല്യനിർണയ രീതിയാണ് പഠനോത്സവങ്ങൾ. പരീക്ഷ എന്ന പ്രയോഗത്തിൽ അടങ്ങിയിരിക്കുന്ന മത്സരസ്വഭാവത്തെ ഇല്ലായ്മ ചെയ്ത് പഠിതാക്കളുടെ ഭാഷാപരിജ്ഞാനം പരിശോധിക്കുന്ന ശാസ്ത്രീയ മൂല്യനിർണയ രീതിയാണിത്.
ഇന്ത്യൻ സോഷ്യൽ സെന്റർ അജ്മാൻ, മലയാളി ആർട്സ് ആൻഡ് സോഷ്യൽ സെന്റർ (മാസ്സ്) അജ്മാൻ, ഉമ്മുൽ ഖുവൈൻ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത 25 ക്ലാസുകളിൽ നിന്നായി 93 കണിക്കൊന്ന വിദ്യാർഥികളും 22 സൂര്യകാന്തി വിദ്യാർഥികളുമാണ് പഠനോത്സവത്തിൽ പങ്കെടുത്തത്. ഏപ്രിൽ 30ന് അജ്മാൻ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നടന്ന പഠനോത്സവത്തിന് യു.എ.ഇ കോഓഡിനേറ്റർ കെ.എൽ. ഗോപി, പ്രസിഡന്റ് ഫാമി ശംസുദ്ദീൻ, സെക്രട്ടറി ജാസിം മുഹമ്മദ്, വൈസ് പ്രസിഡന്റ് പ്രജിത്, ജോയന്റ് സെക്രട്ടറി ഷെമിനി സനിൽ, കൺവീനർ ദീപ്തി ബിനു, കോഓഡിനേറ്റർ അഞ്ജു ജോസ്, കെ.പി. രതീഷ്, ശ്രീവിദ്യ രാജേഷ്, ജമാൽ, മലയാളം മിഷൻ അധ്യാപകരായ രാജേന്ദ്രൻ, നിഷാദ് തുടങ്ങിയവർ നേതൃത്വം നൽകി. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പഠനോത്സവം ഓൺലൈനായി ഉദ്ഘാടനംചെയ്തു. ഭാഷാധ്യാപകൻ സതീഷ് മാഷ് പഠനോത്സവത്തിന് മേൽനോട്ടം വഹിച്ചു. മുരുകൻ കാട്ടാക്കടയും രജിസ്ട്രാർ വിനോദ് വൈശാഖിയും ഭാഷാധ്യാപകൻ സതീഷും ചേർന്നാണ് പഠനോത്സവ ഫലങ്ങൾ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.