ജിം പരിശീലകനായ മലയാളി യുവാവ് അജ്മാനിൽ നിര്യാതനായി

അജ്‌മാൻ: പത്തനംതിട്ട പെരുനാട് സ്വദേശിയായ ജിം പരിശീലകൻ ഹൃദയാഘാതം മൂലം അജ്മാനിൽ നിര്യാതനായി. പെരുനാട് കല്ലുപുരയിടത്തിൽ നാണു സുരേഷിന്റെ മകൻ മിഥുൻ (35) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ അജ്‌മാൻ നുഐമിയയിലെ താമസ സ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന്​ ആശുപ​ത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അജ്‌മാനിലെ ഒരു സ്വകാര്യ ജിമ്മിലെ പരിശീലകനായിരുന്നു.

മാതാവ്: സജിനി. അജ്‌മാൻ ഇൻഫിനിറ്റി ജിമ്മിലെ പരിശീലക സിനിയാണ് ഭാര്യ. മകൻ ധീരവ്‌ (6) അജ്‌മാൻ ഹാബിറ്റാറ്റ് തല്ല സ്‌കൂൾ വിദ്യാർഥിയാണ്​. നടപടി ക്രമങ്ങൾ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - Malayali Gym trainer passes away in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.