ഷാർജയിൽ മലയാളി വിദ്യാർഥിനി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു

ഷാർജ: പ്രധാന ജനവാസ മേഖലയായ അൽതാവൂനിലെ കെട്ടിടത്തിൻ്റെ മൂന്നാം നിലയിൽ നിന്നു വീണ് എറണാകുളം പെരുമ്പാവൂർ വേങ്ങൂർ സ്വദേശി ബിനു പോള്‍–മേരി ദമ്പതികളുടെ മകൾ സമീക്ഷ പോൾ(15) മരിച്ചതായി പൊലീസ് പറഞ്ഞു. രക്ഷിതാക്കളും ഇരട്ട സഹോദരി മെറിഷ് പോളും ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. കുട്ടി വീഴുന്നത് കണ്ടവർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

സംഭവസ്ഥലത്ത്  പാരാമെഡിക്കൽ വിഭാഗവുമായെത്തിയ പൊലീസ് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും വീഴ്ച്ചയിൽ തന്നെ കുട്ടി മരിച്ചതായി സ്ഥിരികരിച്ചു. പൊലീസാണ് അപകടവിവരം രക്ഷിതാക്കളെ വിളിച്ചറിയിച്ചത്. മരണത്തിൽ ദുരൂഹതയുണ്ടോയെന്ന് ഫോറൻസിക് വിഭാഗം പരിശോധിക്കുന്നുണ്ട്. രക്ഷിതാക്കളെ പൊലീസ് ചോദ്യം ചെയ്തു.

അജ്മാനിലെ സ്കൂളിലാണ് മകൾ പഠിച്ചിരുന്നതെന്നും ഇക്കുറി പത്താം ക്ലാസിലേക്ക് പ്രവേശനം നേടിയിരുന്നുവെന്നും കുട്ടിക്ക് യാതൊരു വിധ മാനസിക പ്രശ്നങ്ങളും ഇല്ലായിരുന്നുവെന്നും പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നുവെന്നും മാതാപിതാക്കൾ പൊലീസിനോട് പറഞ്ഞു.

ദുബൈയിലെ കമ്പനിയിൽ പ്രവർത്തിക്കുന്ന ബിനു പോളിൻ്റെ കുടുംബം അബുദബിയിൽ നിന്ന് അടുത്തിടെയാണ് ഷാർജയിൽ താമസമാക്കിയത്. മൃതദേഹം നാട്ടിലേക്ക്​കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് ഇതേ മേഖലയിലെ ബഹുനില കെട്ടിടത്തിൻ്റെ പത്താം നിലയിൽ നിന്നു വീണ് ഇറാഖി വിദ്യാർഥിനി മരിച്ചിരുന്നു.

Tags:    
News Summary - Malayali student died in Sharja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.