റാസൽഖൈമ: സമുദ്രാത്ഭുതങ്ങളുടെ അവിസ്മരണീയ അനുഭവ സാക്ഷ്യത്തിന് റാസല്‍ഖൈമയില്‍ അവസരം. റാക് അല്‍ഹംറ വാട്ടര്‍ഫ്രണ്ടില്‍ ഏപ്രില്‍ 27, 28 തീയതികളിലാണ് ആവേശം നിറക്കുന്ന മറൈൻ ഫെസ്റ്റിവലിന് വേദിയൊരുങ്ങുന്നത്. വിനോദവും പര്യവേക്ഷണവുമായി തീരത്തെ ജ്വലിപ്പിക്കുന്ന പരിപാടികളാണ് റാക് മറൈന്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടുവരെ നടക്കുന്ന ഫെസ്റ്റിവല്‍ ആസ്വാദനത്തിന് പ്രവേശനം സൗജന്യമാണ്.
സമുദ്രത്തിലെ വിസ്മയ കാഴ്ചകള്‍ക്കൊപ്പം വിജ്ഞാനവും കടലുമായി ബന്ധപ്പെട്ട ജീവിതായോധന വിഭവങ്ങളെക്കുറിച്ച നേര്‍ക്കാഴ്ചയാകും റാക് മറൈന്‍ ഫെസ്റ്റിവല്‍. പ്രശസ്ത പ്രതിഭകളുടെ കലാപ്രകടനങ്ങള്‍ സൗഹൃദാന്തരീക്ഷത്തിന് വേദിയൊരുക്കും. എക്സ് ക്ലൂസിവ് പ്രീ രജിസ്ട്രേഷനിലൂടെ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും നിരക്കിളവും സ്കൈവാള്‍ക്കര്‍ യാട്ടുകള്ക്കൊപ്പം സൗജന്യ ചാര്‍ട്ടര്‍ നേടാനുള്ള അവസരവും കോംപ്ലിമെന്ററി ഹോട്ടല്‍ താമസത്തിനും ക്യാപ്റ്റന്‍ ക്ലബിനൊപ്പം ഒരു ദിവസത്തെ യാത്രക്കുമുള്ള അവസരം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.