അ​ബൂ​ദ​ബി മാ​ര്‍ത്തോ​മാ ഇ​ട​വ​ക​യു​ടെ കൊ​യ്ത്തു​ത്സ​വം സം​ബ​ന്ധി​ച്ച് വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ വി​ശ​ദീ​ക​രി​ക്കു​ന്നു

മാ​ര്‍ത്തോ​മാ ഇ​ട​വ​ക കൊ​യ്ത്തു​ത്സ​വം ഇ​ന്ന്​

അ​ബൂ​ദ​ബി: മാ​ര്‍ത്തോ​മാ ഇ​ട​വ​ക ഒ​രു​ക്കു​ന്ന കൊ​യ്ത്തു​ത്സ​വം-2023 ഞാ​യ​റാ​ഴ്ച മു​സ​ഫ്ഫ മാ​ര്‍ത്തോ​മാ പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ ന​ട​ക്കും. രാ​വി​ലെ എ​ട്ടി​ന് ന​ട​ക്കു​ന്ന കു​ര്‍ബാ​ന​യോ​ടെ​യാ​ണ് തു​ട​ക്കം. വി​ശ്വാ​സി​ക​ള്‍ ആ​ദ്യ​ഫ​ല​പ്പെ​രു​ന്നാ​ള്‍ വി​ഭ​വ​ങ്ങ​ള്‍ സ​മ​ര്‍പ്പി​ക്കും. വൈ​കീ​ട്ട് മൂ​ന്നി​നു ന​ട​ക്കു​ന്ന വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യോ​ടെ വി​ള​വെ​ടു​പ്പു​ത്സ​വം ആ​രം​ഭി​ക്കും.

52 വ​ര്‍ഷം പൂ​ര്‍ത്തി​യാ​ക്കു​ന്ന ഇ​ട​വ​ക​യു​ടെ ഈ ​വ​ര്‍ഷ​ത്തെ ചി​ന്താ​വി​ഷ​യ​മാ​യ ‘ക്രി​സ്തു​വി​ല്‍ ഒ​ന്നാ​യി’ എ​ന്ന വി​ഷ​യ​ത്തെ​യും യു.​എ.​ഇ​യു​ടെ ദേ​ശീ​യ ദി​ന​ത്തെ​യും അ​നു​സ്മ​രി​പ്പി​ക്കു​ന്ന ദൃ​ശ്യാ​വി​ഷ്‌​ക്കാ​ര​ങ്ങ​ളും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളും വി​ളം​ബ​ര യാ​ത്ര​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തും. പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക വി​കാ​രി ജി​ജു ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​ഹ​വി​കാ​രി റ​വ. അ​ജി​ത് ഈ​പ്പ​ന്‍ തോ​മ​സ്, ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബി​ജു പാ​പ്പ​ച്ച​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ക്കും. തു​ട​ര്‍ന്ന് വി​ള​വെ​ടു​പ്പു​ത്സ​വ ന​ഗ​രി​യി​ലെ ഭ​ക്ഷ​ണ ശാ​ല​ക​ള്‍ തു​റ​ക്കും. കാ​ര്‍ഷി​ക​ഗ്രാ​മ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ത​യ്യാ​റാ​ക്കു​ന്ന ഉ​ത്സ​വ​ന​ഗ​രി​യി​ല്‍ ത​ന​ത് കേ​ര​ള​ത്ത​നി​മ​യു​ള്ള ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ളും രു​ചി​വൈ​വി​ധ്യ​മാ​ര്‍ന്ന ഭ​ക്ഷ​ണ​ങ്ങ​ളും ല​ഭ്യ​മാ​കു​ന്ന 55 ഭ​ക്ഷ​ണ​ശാ​ല​ക​ളാ​വും തു​റ​ക്കു​ക.

ഫാ. ​സെ​വേ​റി​യോ​സ് തോ​മ​സ് ന​യി​ക്കു​ന്ന ഹൃ​ദ​യ​രാ​ഗം സം​ഗീ​ത പ​രി​പാ​ടി, ഇ​ട​വ​ക​യി​ലെ വി​വി​ധ സം​ഘ​ട​ന​ക​ള്‍ ഒ​രു​ക്കു​ന്ന സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ള്‍, ല​ഘു ചി​ത്രീ​ക​ര​ണം തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും. കൊ​യ്ത്തു​ത്സ​വ​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന വി​ഭ​വ സ​മാ​ഹാ​ര​ണ​മാ​ണ് ഇ​ട​വ​ക​യു​ടെ വി​വി​ധ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് വി​നി​യോ​ഗി​ക്കു​ന്ന​തെ​ന്ന് വി​കാ​രി ജി​ജു ജോ​സ​ഫ് വാ​ര്‍ത്താ സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

നാ​ട്ടി​ല്‍ നി​ന്നും കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും ഈ ​വ​ര്‍ഷ​ത്തെ കൊ​യ്തു​ത്സ​വ​ത്തി​ല്‍ ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍വീ​ന​ര്‍ ബി​ജു പ​പ്പ​ച്ച​ന്‍ അ​റി​യി​ച്ചു. സ​ഹ​വി​കാ​രി റ​വ. അ​ജി​ത് ഈ​പ്പ​ന്‍ തോ​മ​സ്, ട്ര​സ്റ്റി​മാ​രാ​യ ബി​ജു ടി. ​മാ​ത്യു, ബി​ജു ഫി​ലി​പ്, ഇ​ട​വ​ക സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ന്‍, ജോ​യി​ന്റ് ക​ണ്‍വീ​ന​ര്‍ ഷെ​റി​ന്‍ ജോ​ര്‍ജ്, പ​ബ്ലി​സി​റ്റി ക​ണ്‍വീ​ന​ര്‍ നോ​ബി​ള്‍ സാം ​സൈ​മ​ണ്‍, ചു​മ​ത​ല​ക്കാ​രാ​യ ലി​ജോ ജോ​ണ്‍, ബി​ജു വ​ര്‍ഗീ​സ് എ​ന്നി​വ​രും വാ​ര്‍ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Marthoma parish harvest festival today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT