അബൂദബി: മാര്‍ത്തോമ സഭയുടെ യുവജനപ്രസ്ഥാനമായ യുവജനസഖ്യത്തിന്റെ ഏറ്റവും വലിയ ശാഖയായ അബൂദബി മാര്‍ത്തോമ യുവജനസഖ്യം സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് സമാപിക്കും. രാവിലെ 11ന് മുസ്സഫ മാര്‍ത്തോമ ദേവാലയത്തില്‍ നടക്കുന്ന സമാപന സമ്മേളനം ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ് ഉദ്ഘാടനം ചെയ്യും.
സന്തോഷ് ജോര്‍ജ് കുളങ്ങര മുഖ്യപ്രഭാഷണം നടത്തും. യുവജനസഖ്യം കേന്ദ്ര ജനറല്‍ സെക്രട്ടറി ഫിലിപ് മാത്യു, മാര്‍ത്തോമ ഇടവക വികാരി ജിജു ജോസഫ്, സഹവികാരി അജിത് ഈപ്പന് തോമസ്, ജനറല്‍ കണ്‍വീനര്‍ ജിനു രാജന് എന്നിവര്‍ സംസാരിക്കും. ആദിവാസി സമൂഹത്തിലെ വിദ്യാർഥികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യം നല്‍കുന്നത് ലക്ഷ്യമിട്ട് മാര്‍ത്തോമ സഭയുടെ കാര്‍ഡ് എന്ന വികസന സമിതിയുമായി ചേര്‍ന്ന് പ്ലാപ്പള്ളി എന്ന ആദിവാസി മേഖലയില്‍ പ്രവര്‍ത്തനം ആരംഭിച്ചതായി സഖ്യം പ്രസിഡന്റ് ജിജു ജോസഫ് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
മാനസിക പിരിമുറുക്കം പോലെയുള്ള ആരോഗ്യ-മാനസിക പ്രശ്നങ്ങളില്‍ തളരുന്നവര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്നതിന് സഹായകരമായ നടപടികള്‍ക്കായി പുനലൂരിലെ മാര്‍ത്തോമ ദയറയുമായി സഹകരിച്ചുള്ള പദ്ധതിക്കും ധ്യാനകേന്ദ്ര നിർമിതിക്കും ജൂബിലി വര്‍ഷത്തില്‍ തുടക്കമായി. അജിത് ഈപ്പന് തോമസ്, ഫിലിപ് മാത്യു, ജനറല്‍ കണ്‍വീനര്‍ ജിനു രാജന്, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ജെറിന് ജേക്കബ് കുര്യന്, വൈസ് പ്രസിഡന്റ് രെഞ്ജു വര്‍ഗീസ്, സെക്രട്ടറി അനില്‍ ബേബി എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.