മാട്ടൂൽ പ്രീമിയർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെന്‍റിൽ ജേതാക്കളായ മുഫ്തി ഹാർട്ട് ബീറ്റേഴ്സ് 

മാട്ടൂൽ പ്രീമിയർ ലീഗ്: മുഫ്തി ഹാർട്ട് ബീറ്റേഴ്സ് ജേതാക്കൾ

അബൂദബി: മാട്ടൂൽ കെ.എം.സി.സി അബൂദബി ഹുദയ്‌രിയാത്ത് സ്പോർട്സ് ഗ്രൗണ്ടിൽ മാട്ടൂൽ പ്രീമിയർ ലീഗ് സെവൻസ് ഫുട്ബാൾ ടൂർണമെന്‍റ് സീസൺ-6 സംഘടിപ്പിച്ചു. പതിനാറ് പ്രമുഖ ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിന്‍റെ ഫൈനൽ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 'മുഫ്തി ഹാർട്ട് ബീറ്റേഴ്സ്' ജേതാക്കളായി. കെ.കെ എഫ്.സി മാട്ടൂലാണ് റണ്ണേഴ്‌സപ്പ്. ആക്ടിങ് പ്രസിഡന്‍റ് സി.എം.വി ഫത്താഹിന്‍റെ അധ്യക്ഷതയിൽ കമ്യൂണിറ്റി പൊലീസ് ഓഫിസർ അഹ്‌മദ്‌ ജുനൈബി ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. മികച്ച കളിക്കാരനായി കെ.കെ എഫ്.സിയുടെ ഫഹദിനെയും, പ്രോമിസിങ് പ്ലയർ ഓഫ് മാട്ടൂൽ ആയി ഡൊമൈൻ യൂത്ത് നോർത്തിന്‍റെ അയ്മനെയും, മികച്ച ഗോൾ കീപ്പറായി സൻഗ്യുത്ത് എഫ്.സിയുടെ ഷാഹിദിനെയും, മികച്ച ഡിഫൻഡർ ആയി മുഫ്തി ഹാർട്ട് ബീറ്റേഴ്‌സിന്‍റെ റഷാദിനെയും, ഫൈനലിലെ മികച്ച കളിക്കാരനായി ഹംസനെയും തിരഞ്ഞെടുത്തു. ഫെയർ പ്ലേ അവാർഡ് സി.എസ്.ബി എഫ്.സിക്കും ഏറ്റവും നല്ല മാനേജർക്കുള്ള അവാർഡ് ഡൊമൈൻ നോർത്തിന്‍റെ വി.എം. അഹ്‌മദിനെയും തിരഞ്ഞെടുത്തു.

വിജയികൾക്ക് അഹല്യ എക്സ്ചേഞ്ച് ഡെപ്യൂട്ടി ഓപറേഷൻ മാനേജർ ഷാനിഷ് കൊല്ലാറ, ജമിനി ടെക്നിക്കൽ മാനേജർ നമിത്ത്, വെൽടെക് ഡയറക്ടർ ഫൈസൽ, ഹെൽത്തി ബൈ നേച്വർ ഡയറക്ടർ വിദ്യ നിഷാൻ, സ്റ്റേറ്റ് കെ.എം.സി.സി സെക്രട്ടറി കെ.കെ. അഷ്‌റഫ്, ജില്ല ഉപാധ്യക്ഷൻ സി.എം.കെ. മുസ്തഫ, സി.എം.വി. ഫത്താഹ്, കെ.വി. ആരിഫ്, എ.കെ. സാഹിർ, എ.വി. ഇസ്മായിൽ, വി.സി. നൗഷാദ്, കെ.വി. മുഹമ്മദലി, കെ.പി. റയീസ് എന്നിവർ കാഷ് പ്രൈസും ട്രോഫികളും സമ്മാനിച്ചു. കെ.വി. ആരിഫ്, കെ.പി. റയീസ് , അഹ്‌മദ്‌ തെക്കുമ്പാട്,കെ.പി. ഷഫീഖ് , മുഹസ്സിർ കരിപ്പ്, ഇബ്രാഹിം സി.കെ.ടി, ഹംദാൻ, മുഹമ്മദ് എം.വി, പി. നൗഷാദ്, ഹാഷിം ചള്ളകര, സി.എം.കെ റഹീം, കെ.കെ നൗഷാദ്, സി.എം.കെ ഇക്ബാൽ, എം.എ.വി. ഷഫീഖ്, കെ.പി. ഫൈസൽ, മഷൂദ്, ശുകൂർ മടക്കര, ശിഹാബ് എന്നിവർ കളി നിയന്ത്രിച്ചു.

Tags:    
News Summary - Mattool Premier League: Mufti Heart Beaters winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.