ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ഫ്യൂ​ച്ച​ർ മെ​ഡി​ക്ക​ൽ സ്​​റ്റാ​ർ​സ്​ പ്രോ​ഗ്രാം വി​ദ്യാ​ർ​ഥി​ക​ളെ അനുമോദിച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി കീ​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ​സേ​ന ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാനെ വി.​പി.​എ​സ്​ ഹെ​ൽ​ത്ത്​ കെ​യ​ർ ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്​​ട​റു​മാ​യ ഡോ. ​ശം​ഷീ​ർ വ​യ​ലി​ലും ഫ്യൂ​ച്ച​ർ മെ​ഡി​ക്ക​ൽ സ്​​റ്റാ​ർ​സ്​ പ്രോ​ഗ്രാ​മി​െ​ൻ​റ ഭാ​ഗ​മാ​യ വി​ദ്യാ​ർ​ഥി​ക​ളും സന്ദർശിച്ചു. ​െപ​ൻ​സി​ൽ​വാ​നി​യ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വാ​ർ​ട്ട​ൺ സ്​​കൂ​ളി​െ​ൻ​റ സ​മ്മ​ർ പ്രോ​ഗ്രാ​മി​ൽ പ​െ​ങ്ക​ടു​ത്ത്​ മ​ട​ങ്ങി​യെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ അ​ഭി​ന​ന്ദി​ക്കു​ക​യും അ​വ​രു​ടെ പ്ര​യ​ത്​​ന​ങ്ങ​ളെ​യും ആ​ശ​യ​ങ്ങ​ളെ​യും പ്ര​ശം​സി​ക്കു​ക​യും ചെ​യ്​​തു. ത​ങ്ങ​ളു​ടെ യോ​ഗ്യ​ത നേ​ടി​യ ആ​ശ​യ​ങ്ങ​ൾ വി.​പി.​എ​സ്​ ഹെ​ൽ​ത്ത്​ കെ​യ​റി​െ​ൻ​റ സ​ഹാ​യ​ത്തോ​ടും ഫ​ണ്ടി​ങ്ങോ​ടും കൂ​ടി ഉ​ൽ​പ​ന്ന​ങ്ങ​ളാ​യി വി​ക​സി​പ്പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ്​ ഇൗ ​വി​ദ്യാ​ർ​ഥി​ക​ളി​പ്പോ​ൾ. ആ​രോ​ഗ്യ പ​രി​ച​ര​ണ ബി​സി​ന​സി​ൽ ഇ​മാ​റാ​ത്തി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി.​പി.​എ​സ്​ ഹെ​ൽ​ത്ത്​ കെ​യ​റും അ​ൽ ബൈ​ത്​ മി​ത്​​വാ​ഹി​ദും ചേ​ർ​ന്ന്​ ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ്​ ഫ്യൂ​ച്ച​ർ മെ​ഡി​ക്ക​ൽ സ്​​റ്റാ​ർ​സ്​ പ്രോ​ഗ്രാം.


ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്​​ച​ക്ക്​ അവസരം ഒരുങ്ങിയതിൽ ത​ങ്ങ​ൾ​ക്ക്​ വ​ള​രെ​യേ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന്​ ഡോ. ​ശം​ഷീ​ർ പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ത്ത​ര​മൊ​രു വി​സ്​​മ​യ​ക​ര​മാ​യ അ​വ​സ​രം സൃ​ഷ്​​ടി​ക്ക​െ​പ്പ​ട്ട​ത്​ ഒ​രു ആ​ദ​ര​വാ​ണ്. ഇൗ ​വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​ഗ്യ പ​രി​ച​ര​ണ വ്യ​വ​സാ​യ ഭാ​വി​യു​ടെ ജീ​വി​ക്കു​ന്ന ഉ​ദാ​ഹ​ര​ണ​ങ്ങ​ളാ​ണ്. ഇൗ ​പ​ദ്ധ​തി​യു​ടെ ഒാ​രോ ഘ​ട്ട​ത്തി​ലും അ​വ​ർ വ്യ​വ​സാ​യ​ശേ​ഷി പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​മാ​റാ​ത്തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ അ​വ​സ​ര​ങ്ങ​ൾ ന​ൽ​കി​ ആ​രോ​ഗ്യ​പ​രി​ച​ര​ണ മേ​ഖ​ല​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​നും യു.​എ.​ഇ​യു​ടെ ആ​രോ​ഗ്യ പ​രി​ച​ര​ണ വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ ഗു​ണ​ക​ര​മാ​യ മാ​റ്റ​മു​ണ്ടാ​ക്കാ​നും അ​വ​രെ സ​ജ്ജ​രാ​ക്കു​ക​യാ​ണ്​ ത​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്നും ഡോ. ​ശം​ഷീ​ർ വ്യ​ക്​​ത​മാ​ക്കി.

Tags:    
News Summary - medical stars programe-uae-uae-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.