ഷാർജ: എമിറേറ്റിലെ പ്രവാസി കുടുംബിനികളുടെയും കുട്ടികളുടെയും കൂട്ടായ്മയായ ‘സ്നേഹവീട്’ വാർഷികസംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. മുവൈലയിലെ ഫാമിലി പാലസ് ഹാളിൽ ചേർന്ന സംഗമം ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. കുട്ടികൾ ദൈവത്തിന്റെ വരദാനമാണെന്നും ഓരോരുത്തർക്കുമുള്ള വ്യത്യസ്തമായ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതാണ് യഥാർഥ രക്ഷാകർതൃത്വമെന്നും അദ്ദേഹം പറഞ്ഞു. ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻ കുമാർ, യു.എ.ഇ ഇസ്ലാഹി സെന്റർ ദേശീയ ട്രഷറർ അബ്ദുല്ല മദനി, ഷാർജ കെ.എം.സി.സി വനിത വിങ് ഭാരവാഹികളായ ഫൈറൂസ്, ജസീന ടീച്ചർ, ഷാർജ യു.ഐ.സി പ്രസിഡന്റ് സി.വി. അബ്ദുൽ ഗഫൂർ, സെക്രട്ടറി അബ്ദുറഹ്മാൻ പൂക്കാട്ട്, സ്നേഹവീട് കോഓഡിനേറ്റർ മുനീബ നജീബ് എന്നിവർ സംസാരിച്ചു.
സ്നേഹവീട് കോഓഡിനേറ്റർമാരായ തസ്ലീമ ഉസ്മാൻ, നഷാത്ത് അബ്ദുറസാഖ്, മുനീബ നജീബ്, മുജീബ ജുനൈദ്, ശബാന റിയാസ്, മുഫീദ അനസ്, വാഹിദ ഷമീർ, ഷജീറ ഷബീർ, ജനിയ ബാസിം, ഹസീന നവാസ്, റന ബാസിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ടീൻസ് ക്ലബ് അംഗങ്ങളായ ആഇശ നമ, അർസ അഷ്റഫ്, നിബ്രാസ്, റുമാന നവാസ്, ആദില, ഇയാദ് അമീർ എന്നിവർ പ്രോഗ്രാം ആങ്കറിങ് നിർവഹിച്ചു.
‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന തലക്കെട്ടിൽ നടത്തപ്പെടുന്ന പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളന പ്രമേയത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ട് കഴിഞ്ഞ ആറുമാസക്കാലമായി ഷാർജ എം.ജി.എം സംഘടിപ്പിച്ചുവരുന്ന ‘ഖിയാദ’ കാമ്പയിൻ സമാപനമായിട്ടാണ് ഇത്തവണ സ്നേഹവീട് വാർഷികസംഗമം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.