മിഅ്​റാജ്​ അവധി: അബൂദബിയിലും 23ന്​ സൗജന്യ പാർക്കിങ്​

അബൂദബി: ഇസ്റാഅ്  മിഅ്റാജ് അവധി പ്രമാണിച്ച് അബൂദബിയിലും ഞായറാഴ്ച പാർക്കിങ് സൗജന്യമാക്കി.  
ഉപഭോക്തൃ സേവന കേന്ദ്രങ്ങൾക്ക് അന്ന് അവധിയായിരിക്കുമെന്നും അബൂദബി നഗരസഭ^ഗതാഗത വകുപ്പിെൻറ സമഗ്ര ഗതാഗത കേന്ദ്രം (െഎ.ടി.സി) അറിയിച്ചു. ഞായറാഴ്ച പാർക്കിങ് സൗജന്യമാണെങ്കിലും നിരോധിത മേഖലകളിൽ ഒരു സമയത്തും പാർക്ക് ചെയ്യരുതെന്നും റെസിഡൻസ് പാർക്കിങ് ഇടങ്ങളിൽ രാത്രി ഒമ്പതിനും രാവിലെ എട്ടിനും ഇടയിൽ പാർക്കിങ് അനുവദനീയമല്ലെന്നും െഎ.ടി.സി അധികൃതർ പറഞ്ഞു.
ദുബൈയിൽ ഫിഷ് മാർക്കറ്റ് പ്രദേശം, ബഹുനില പാർക്കിങ് കേന്ദ്രങ്ങൾ എന്നിവിടങ്ങൾ ഒഴികെയുള്ള മേഖലകളിലെല്ലാം ഞായറാഴ്ച സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുണ്ട്. ഷാർജയിലും അന്നേ ദിവസം പാർക്കിങ് സൗജന്യമാണ്. 

Tags:    
News Summary - miaraj, holiday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.