ദുബൈ: എ.ബി.സി കാർഗോയും റേഡിയോ ഏഷ്യയും ചേർന്നു സംഘടിപ്പിച്ച ന്യൂസ് പേഴ്സൻ ഓഫ് ദ ഇയർ പുരസ്കാരം കേരള പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസിന്. എ.ബി.സി കാർഗോ മാനേജിങ് ഡയറക്ടർ ഡോ. ശരീഫ് അബ്ദുൽ ഖാദർ പുരസ്കാരം സമ്മാനിച്ചു. പൊതുമരാമത്ത് വകുപ്പിൽ ഊർജസ്വലതയോടെയും സൂക്ഷ്മതയോടെയും നവീന കാഴ്ചപ്പാടുകളോടെയും പദ്ധതികൾ നടപ്പാക്കുന്ന റിയാസിന്റെ പ്രവർത്തനരീതി പൊതുസമൂഹത്തിൽ മതിപ്പുളവാക്കുന്നതാണെന്ന് ഡോ. ശരീഫ് അബ്ദുൽഖാദർ പറഞ്ഞു. എ.ബി.സി കാർഗോ ഡയറ്കടർ ബോർഡ് അംഗങ്ങളായ ഷമീറ ശരീഫ്, ഷാജഹാൻ അബ്ദുൽഖാദർ, റേഡിയോ ഏഷ്യ പ്രോഗ്രാം ഡയറക്ടർ രമേശ് പയ്യന്നൂർ, ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി, മഹേഷ് കണ്ണൂർ, നിഷാദ്, ഹകീം, നിഖിൻ, പ്രവീണ, ജയലക്ഷ്മി, ജിക്കു ജോസഫ് എന്നിവരും പങ്കെടുത്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലാണ് തന്റെ ശ്രദ്ധയെന്ന് റിയാസ് പറഞ്ഞു. വിനോദ സഞ്ചാരമേഖലയിൽ കേരളത്തിലെ ഓരോ ഗ്രാമ പ്രദേശങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പുത്തൻ പദ്ധതികൾ വിഭാവനം ചെയ്യും. ടൂറിസത്തെ കൂടുതൽ ജനകീയമാക്കി മുന്നോട്ടുകൊണ്ടുപോകാനാകുമെന്നാണ് പ്രതീക്ഷയെന്നും റിയാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.