യു.എ.ഇ ദേശീയ ദിനാഘോഷത്തി​െൻറ ഭാഗമായ ദുബൈ കെ.എം.സി.സി സ്വാഗതസംഘം

രൂപവത്​കരണ കൺവെൻഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്യുന്നു

ദേശീയ ദിനാഘോഷം: ദുബൈ കെ.എം.സി.സി സ്വാഗതസംഘമായി

ദുബൈ: യു.എ.ഇ പിറവിയുടെ അമ്പതാണ്ട് പിന്നിടുമ്പോൾ ആഘോഷങ്ങളിൽ പങ്കാളികളാകാൻ ഇന്ത്യൻ സമൂഹത്തിന് ബാധ്യതയുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ.

സുവർണ ജൂബിലി പ്രമാണിച്ച് ദുബൈ കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടിയുടെ സ്വാഗതസംഘം രൂപവത്​കരണ കൺവെൻഷൻ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആക്​ടിങ്​ പ്രസിഡൻറ്​ ഹുസൈനാർ ഹാജി എടച്ചാക്കൈ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പി.കെ. ഇസ്​മായിൽ, ഹംസ തൊട്ടി, അഡ്വ. സാജിദ്, ഇബ്രാഹിം മുറിച്ചാണ്ടി, ഒ.കെ. ഇബ്രാഹിം, റയീസ് തലശ്ശേരി, മുഹമ്മദ് പട്ടാമ്പി, ഹനീഫ് ചെർക്കള, ആർ. ഷുക്കൂർ അശ്റഫ് കൊടുങ്ങല്ലൂർ, അഡ്വ. ഇബ്രാഹിം ഖലീൽ, കെ.പി.എ. സലാം, മജീദ് മണിയോടൻ, നിസാം കൊല്ലം എന്നിവർ സംസാരിച്ചു. ആക്​ടിങ്​ ജനറൽ സെക്രട്ടറി ഇസ്​മായിൽ അരൂക്കുറ്റി സ്വാഗതവും സെക്രട്ടറി ഫറൂഖ് പട്ടിക്കര നന്ദിയും പറഞ്ഞു. പരിപാടിയുടെ വിജയത്തിന്​ സ്​റ്റേറ്റ്, ജില്ല, മണ്ഡലം ഭാരവാഹികൾ ഉൾ​െപ്പടുന്ന സ്വാഗതസംഘം രൂപവത്​കരിച്ചു.

Tags:    
News Summary - National Day Celebration: Dubai KMCC Welcome Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.