അൽഐൻ: ഇന്ത്യൻ സോഷ്യൽ സെന്റർ അൽഐനിന്റെ 2023-24 വർഷത്തെ പുതിയ ഭരണസമിതി അധികാരമേറ്റു. ഐ.എസ്.സിയുടെ പുതിയ പ്രസിഡന്റായി ടി.വി.എൻ. കുട്ടിയും (ജിമ്മി) ജനറൽ സെക്രട്ടറിയായി പി.പി. മണികണ്ഠനും ട്രഷററായി സാദിഖ് ഇബ്രാഹിമും അടങ്ങുന്ന 17 അംഗ ഭരണസമിതി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.ജൂലൈ 30ന് ഐ.എസ്.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുൻ പ്രസിഡന്റ് മുബാറഖ് മുസ്തഫയുടെ അധ്യക്ഷതയിൽ കൂടിയ മെംബർമാരുടെ യോഗത്തിൽ ജനറൽ സെക്രട്ടറി മണികണ്ഠൻ സ്വാഗതം പറഞ്ഞു. ഓഡിറ്റർ എസ്. ഗോപകുമാരൻ പുതിയ ഭരണസമിതി അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
അൽഐനിലെ വിവിധ സംഘടന ഭാരവാഹികൾ, വ്യാപാര വ്യവസായ രംഗത്തെ പ്രമുഖർ ഐ.എസ്.സി അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. മുൻ ഐ.എസ്.സി പ്രസിഡന്റ് ഡോ. സുധാകരൻ, മുൻ ജനറൽ സെക്രട്ടറി മധു ഓമനക്കുട്ടൻ, ഡോ. ഷാഹുൽ ഹമീദ്, വിമൻസ് ഫോറം സെക്രട്ടറി ബബിത ശ്രീകുമാർ, സിയാദ് കൊച്ചി, സന്തോഷ് പയ്യന്നൂർ, ജുനൈദ്, മുത്തലിബ്, നരേഷ് സൂരി തുടങ്ങിയവർ ആശംസകൾ നേർന്നു.
മറ്റ് ഭാരവാഹികൾ: സുരേഷ് ഭാസ്കരൻ (വൈസ് പ്രസിഡന്റ്), ഖാലിദ് ബിലാൽ പാഷ (അസി. ജന. സെക്രട്ടറി), അബ്ദുസ്സലാം ഇഫ്തിക്കർ (അസി. ട്രഷറർ), നൗഷാദ് വാളാഞ്ചേരി (എന്റർടൈൻമെന്റ് സെക്രട്ടറി), ഉജൽ (അസി. എന്റർടൈൻമെന്റ് സെക്രട്ടറി), എ.വി. ബെന്നി (സ്പോർട്സ് സെക്രട്ടറി), ഷാഹുൽ ഹമീദ് (അസി. സ്പോർട്സ് സെക്രട്ടറി), രമേശ്കുമാർ (സാഹിത്യ വിഭാഗം സെക്രട്ടറി), മുഹമ്മദ് സലീം (അസി. സാഹിത്യ വിഭാഗം സെക്രട്ടറി), മുഹമ്മദ് ഷമ്മാസ് (ഓഡിറ്റർ), ബൈജു രാമചന്ദ്രൻ (അസി. ഓഡിറ്റർ), നരേഷ് സൂരി, എ. അബ്ദുൽകരീം, സമദ് കാപ്പിൽ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.
10 വർഷത്തിനുശേഷം ആദ്യമായിട്ടാണ് ഐ.എസ്. സിയിൽ ഇലക്ഷനില്ലാതെ മുഴുവൻ ഭാരവാഹികളെയും എതിരില്ലാതെ തെരഞ്ഞെടുത്തതെന്ന് കോർ കമ്മിറ്റി ചെയർമാൻ അഷ്റഫ് പള്ളിക്കണ്ടവും വൈസ് ചെയർമാൻ ഇ.കെ. സലാമും കൺവീനർ സുരേഷ് ഭാസ്കരനും ജോ. കൺവീനർ കെ.വി. ഈസയും അറിയിച്ചു. മുൻ പ്രസിഡന്റ് മുബാറഖ് മുസ്തഫയെയും മുൻ അസി. ജന. സെക്രട്ടറി കെ.വി. ഈസയെയും ചടങ്ങിൽ ആദരിച്ചു. അസി. ജന. സെക്രട്ടറി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.