ഫെ​ഡ​റ​ൽ സു​പ്രീം​കോ​ട​തി​ക്ക്​ പു​തി​യ ജ​ഡ്ജി​മാ​ർ

അ​ബൂ​ദ​ബി: ഫെ​ഡ​റ​ൽ സു​പ്രീം​കോ​ട​തി​യു​ടെ പു​തി​യ ജ​ഡ്ജി​മാ​ർ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ന്​ മു​മ്പാ​കെ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത്​ ചു​മ​ത​ല​യേ​റ്റു.

അ​ഹ​മ്മ​ദ്​ റാ​ശി​ദ്​ ഹ​സ്സ​ൻ സ​ൽ​മാ​ൻ അ​ൽ അ​ലി, മു​ഹ​മ്മ​ദ്​ ഇ​സ്സ​ത്ത്​ മു​ഹ​മ്മ​ദ്​ ഹി​ജാ​സി, അ​ക്രം സ​യ്യി​ദ്​ ബ​ക്രി മ​ഹ്​​മൂ​ദ്, ഖാ​ലി​ദ്​ മു​സ്ത​ഫ ഹ​സ​ൻ അ​ഹ​മ്മ​ദ്, ഇ​സ്​​ലാം അ​ബ്​​ദു​ൽ ഹാ​ദി ആ​ല​യാ​ൻ സാ​ലാ​മ ദീ​ബ്​ എ​ന്നി​വ​രാ​ണ്​ പു​തി​യ ജ​ഡ്ജി​മാ​ർ. ഖ​സ​ർ അ​ൽ വ​ത​ൻ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങി​ൽ വൈ​സ്​ പ്ര​സി​ഡ​ന്‍റും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ കോ​ർ​ട്ട്​ ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

പു​തി​യ ജ​ഡ്​​ജി​മാ​ർ​ക്ക്​ പ്ര​സി​ഡ​ന്‍റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ന്ത്രി​മാ​രെ കൂ​ടാ​തെ ഉ​ന്ന​ത ഉ​​ദ്യോ​ഗ​സ്ഥ​രും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചി​രു​ന്നു.

Tags:    
News Summary - New Judges for Federal Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.