ഓ​ർ​മ അ​ൽ​ഖൂ​സ് മേ​ഖ​ല​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​നം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഓ​ർ​മ അ​ൽ​ഖൂ​സ് മേ​ഖ​ല മൂ​ന്നാം വാ​ർ​ഷി​കം

ദു​ബൈ: ഓ​ർ​മ അ​ൽ​ഖൂ​സ് മേ​ഖ​ല​യു​ടെ മൂ​ന്നാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഡി.​ഐ.​പി​യി​ലെ സു​രേ​ന്ദ്ര​ൻ ന​ഗ​റി​ൽ പ്ര​വാ​സി ക്ഷേ​മ​നി​ധി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്‌ അം​ഗം എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ക​യു​മാ​യ ജി​ൽ​ന ജ​ന്ന​ത്ത് സാം​സ്കാ​രി​ക പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഓ​ർ​മ പ്ര​സി​ഡ​ന്‍റ് ഷി​ജു ബ​ഷീ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്ത് സം​സാ​രി​ച്ചു.

170 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. മേ​ഖ​ല സെ​ക്ര​ട്ട​റി ശി​ഹാ​ബ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ്‌ തോ​പ്പി​ൽ സം​ഘ​ട​ന റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ന​വാ​സ് നേ​തൃ​ത്വം ന​ൽ​കി​യ പ്ര​സീ​ഡി​യം നി​യ​ന്ത്രി​ച്ച സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​ലാ​ഷ് അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. 14 പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.

ഓ​ർ​മ​യു​ടെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ക​നാ​യ മ​ധു സി.​കെ​ക്ക്​ യാ​ത്ര​യ​യ​പ്പും സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ന​വാ​സ് കു​ട്ടി (സെ​ക്ര​ട്ട​റി), സു​ഭാ​ഷ് പൊ​ന്നാ​നി (പ്ര​സി​ഡ​ന്റ്), രാ​ജേ​ഷ് എം (​ജോ.​സെ​ക്ര​ട്ട​റി), ബ​ബി​ത വൈ​സ് (പ്ര​സി​ഡ​ന്‍റ്), അ​ഭി​ലാ​ഷ് (ട്ര​ഷ​റ​ർ), ഷോ​ൺ ജോ​സ​ഫ് (ജോ​യ​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. പു​തി​യ ക​മ്മി​റ്റി​ക്ക് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച്​ റ​ഷി​ദ്, സ​ജീ​വ​ൻ, അ​നീ​ഷ്, ജ​യ​പ്ര​കാ​ശ്, അ​ഷ​റ​ഫ്, ബി​ജു വാ​സു​ദേ​വ​ൻ, അ​ജ​യ​ഘോ​ഷ്, അം​ബു​ജം, ജി​ജി​ത, ശി​ഹാ​ബ്, മ​നോ​ജ്, തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. സ​മ്മേ​ള​ന​ത്തി​ൽ ഓ​ർ​മ മേ​ഖ​ല ക​ലാ​കാ​ര​ന്മാ​രും ക​ലാ​കാ​രി​ക​ളും ക​വി​ത​ക​ളും പാ​ട്ടു​ക​ളും അ​വ​ത​രി​പ്പി​ച്ചു. മേ​ഖ​ല സെ​ക്ര​ട്ട​റി ന​വാ​സ് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Orma Alkhus Mekhala 3rd anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.