ഫുജൈറ: ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് യു.എ.ഇയുടെ ഫുജൈറ യൂനിറ്റ് ‘ഇൻസെപ്ഷൻ സമ്മിറ്റ്’ സെപ്റ്റംബർ 28ന് വൈകീട്ട് ഫുജൈറ ക്ലിഫ്റ്റൺ ഹോട്ടലിൽ നടന്നു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡന്റ് യു.എ.ഇ പ്രസിഡന്റുമായ ബെന്നി മാത്യു, യു.എ.ഇ വൈസ് പ്രസിഡന്റുമാരായ രാജീവ് എബ്രഹാം, ബിജു ഡോമിനിക്, ട്രഷറർ മെജോ ആന്റണി എന്നിവർ വിശിഷ്ടാതിഥികളായി.
2024-2027വർഷത്തെ പുതിയ ഭാരവാഹികളായി ജിജോ വർഗീസ് (പ്രസിഡന്റ്), പോളി സ്റ്റീഫൻ (സെക്രട്ടറി), റെജി ആന്റണി (ട്രഷറർ), ജോർജ് മീനത്തെകോണിൽ, റോണി മാത്യു, ഷിബു ദേവസ്യ (സെൻട്രൽ കമ്മിറ്റി/രൂപതാ പ്രതിനിധികൾ), റോയ് മാത്യു, ജുബി ജോ മാത്യു, ജോസഫ് കെ. തോമസ് (വൈസ് പ്രസിഡന്റുമാർ), സുനിൽ ഫിലിപ്പ്, ലിഷ പ്രിൻസ് (ജോയന്റ് സെക്രട്ടറിമാർ), ആൻസൺ ജിയോ യൂത്ത് കോഓഡിനേറ്റർ.
മേരിക്കുട്ടി ഡെസിനി വിമൻസ് കോഓഡിനേറ്റർ, ബിജു വർഗീസ്, പ്രിൻസ് ഇട്ടിയേക്കാട്ടിൽ, റിജോ ജോർജ്, അലക്സ് പി. ജോസഫ് (എക്സിക്യൂട്ടിവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ റോണി മാത്യു സ്വാഗതവും ജോർജ് മീനത്തെകോണിൽ ആമുഖ പ്രസംഗവും നടത്തി.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ബെന്നി മാത്യു, രാജീവ് എബ്രഹാം, ബിജു ഡോമിനിക്, മെജോ ആന്റണി എന്നിവർ സംസാരിച്ചു. ജിജോ വർഗീസ് നയപ്രഖ്യാപനവും നടത്തി. പോളി സ്റ്റീഫൻ നന്ദി പറഞ്ഞ യോഗം ഷിബു ദേവസ്യ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.