സേ​വ​നോ​ത്സ​വം 2024ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​ന ച​ട​ങ്ങ്

‘സേ​വ​നോ​ത്സ​വം 2024’ ബ്രോ​ഷ​ർ പ്ര​കാ​ശ​നം

ഷാ​ർ​ജ: സേ​വ​നം സെ​ന്‍റ​ർ യു.​എ.​ഇ-​ഷാ​ർ​ജ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന മെ​ഗാ ഷോ ​സേ​വ​നോ​ത്സ​വം 2024ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ന​ട​ന്നു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ എ​മി​റേ​റ്റ്സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ ബി​ജു മാ​ന​സ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വ​നി​ത വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ്​ ബി​ന്ദു മ​ധു​സൂ​ദ​ന​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ് എം.​കെ. രാ​ജ​നും പ്ര​തീ​പ് കു​മാ​റി​നും ജി​ബി ബേ​ബി​ക്കും ബ്രോ​ഷ​ർ കൈ​മാ​റി പ്ര​കാ​ശം ന​ട​ത്തി.

ന​വം​ബ​ർ ഒ​മ്പ​തി​ന്​ അ​സോ​സി​യേ​ഷ​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ സേ​വ​നം സെ​ന്‍റ​ർ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ വ്യ​ത്യ​സ്ത​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്കൊ​പ്പം സം​ഗീ​ത​രാ​വും അ​ര​ങ്ങേ​റും.

പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നാ​യി പ്ര​സി​ഡ​ന്‍റ്​ ബി​ജു മാ​ന​സം ജ​ന​റ​ൽ ക​ൺ​വീ​ന​റും സെ​ക്ര​ട്ട​റി ദി​ലീ​പ്, ട്ര​ഷ​റ​ർ കി​ഷോ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ രൂ​പ​വ​ത്​​ക​രി​ച്ചു. സേ​വ​നം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ ശ​ശാ​ങ്ക​ൻ, പ്ര​ഭാ​ക​ര​ൻ പ​ന്ത്രോ​ളി, സു​മ പ്ര​തീ​പ് എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ഇ.​സി. വ​നി​ത ഭാ​ര​വാ​ഹി​ക​ളാ​യ സോ​ബി സോം​ലാ​ൽ, ര​ഞ്ജി ജ​യ​രാ​ജ്‌, പി​ങ്കി സൂ​ര​ജ് തു​ട​ങ്ങി​യ​വ​രും യൂ​നി​റ്റ് ഭാ​ര​വാ​ഹി​ക​ളും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. വ​നി​ത വി​ഭാ​ഗം സെ​ക്ര​ട്ട​റി വ​ർ​ണ ബി​ജു ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Publication of Sevanolsavam 2024 brochure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.