അ​ൽ മ​രി​യ ദ്വീ​പി​ലെ ​ഗ​ലേ​റി​യ​യി​ൽ തു​റ​ന്ന സേ​ഹ വൈ​ദ്യ​പ​രി​ശോ​ധ​ന കേ​ന്ദ്രം

അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്ക്​ പു​തി​യ വൈ​ദ്യ​പ​രി​ശോ​ധ​ന കേ​ന്ദ്രം

അ​ബൂ​ദ​ബി: മ​ധ്യേ​ഷ്യ​യി​ലെ ഏ​റ്റ​വും​വ​ലി​യ സം​യോ​ജി​ത ആ​രോ​​ഗ്യ​പ​രി​ച​ര​ണ പ്ലാ​റ്റ്ഫോം ആ​യ ‘സേ​ഹ’ അ​ബൂ​ദ​ബി​യി​ൽ വി​സ അ​പേ​ക്ഷ​ക​ർ​ക്കാ​യി പു​തി​യ വൈ​ദ്യ പ​രി​ശോ​ധ​ന കേ​ന്ദ്രം തു​റ​ന്നു. അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്ര​വു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് അ​ൽ​മ​രി​യ ദ്വീ​പി​ലെ ​ഗ​ലേ​റി​യ​യി​ൽ പു​തി​യ രോ​​ഗ​നി​യ​ന്ത്ര​ണ, പ​രി​ശോ​ധ​ന കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. ആ​ഴ്ച​യി​ൽ ഏ​ഴു ദി​വ​സ​വും കേ​ന്ദ്രം തു​റ​ന്നു​പ്ര​വ​ർ​ത്തി​ക്കും. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഏ​ഴു​വ​രെ​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം. മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്തും നേ​രി​ട്ടും സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.

അ​ബൂ​ദ​ബി പൊ​തു ആ​രോ​​ഗ്യ​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ മ​ത​ർ സ​ഈ​ദ് അ​ൽ നു​ഐ​മി, ആം​ബു​ലേ​റ്റ​റി ഹെ​ൽ​ത്ത് കെ​യ​ർ സ​ർ​വി​സ​സ് സി.​ഇ.​ഒ. ഡോ. ​അ​സ്മ അ​ൽ ഹ​ലാ​സി, അ​ബൂ​ദ​ബി ​ഗ്ലോ​ബ​ൽ മാ​ർ​ക്ക​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സി.​ഇ.​ഒ ഹ​മ​ദ് അ​ൽ മ​സ്റൂ​യി, അ​ൽ മ​രി​യ റീ​ട്ടെ​യി​ൽ ക​മ്പ​നി സി.​ഇ.​ഒ. ഡേ​വി​ഡ് റോ​ബി​ൻ​സ​ൺ തു​ട​ങ്ങി​യ​വ​ർ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. എ​മി​റേ​റ്റി​ലെ വി​സ ആ​വ​ശ്യാ​ര്‍ഥ​മു​ള്ള മെ​ഡി​ക്ക​ല്‍ ടെ​സ്റ്റി​നു​വേ​ണ്ടി 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ക്കൂ​ടി അ​ടു​ത്തി​ടെ ‘സേ​ഹ’ സൗ​ക​ര്യം ഒ​രു​ക്കി​യി​രു​ന്നു. അ​ല്‍നു​ഖ്ബ സെ​ന്‍റ​ര്‍ ഖാ​ലി​ദി​യ, ദി ​ടോ​പ് പ്ര​സ്റ്റീ​ജ് സെ​ന്‍റ​ര്‍ മു​സ​ഫ, ബ​നി​യാ​സ് സെ​ന്‍റ​ര്‍, യൂ​നി​യ​ന്‍ ഏ​വി​യേ​ഷ​ന്‍ എം​പ്ലോ​യി​സ് സെ​ന്‍റ​ര്‍, മു​ഷ്‌​രി​ഫ് മാ​ള്‍ സെ​ന്‍റ​ര്‍, അ​ല്‍വ​ഹ്ദ മാ​ള്‍ സെ​ന്‍റ​ര്‍, മു​സ​ഫ സെ​ന്‍റ​ര്‍, അ​ല്‍ഷ​ഹാ​മ സെ​ന്‍റ​ര്‍, ക്യാ​പി​റ്റ​ല്‍ ഹെ​ല്‍ത്ത്, മു​ബാ​ദ​ല ഹെ​ല്‍ത്ത്, അ​ല്‍റീം ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് കേ​ന്ദ്ര​ങ്ങ​ള്‍.

പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നോ​ര്‍മ​ല്‍, റാ​പ്പി​ഡ്, സ്‌​പെ​ഷ​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലാ​യും പ​രി​ശോ​ധ​ന ല​ഭി​ക്കും. നോ​ര്‍മ​ല്‍ ടെ​സ്റ്റി​ന് 250 ദി​ര്‍ഹ​മും റാ​പ്പി​ഡ് ടെ​സ്റ്റി​ന് 350ഉം 24 ​മ​ണി​ക്കൂ​റി​ന​കം ഫ​ലം ല​ഭി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ടെ​സ്റ്റി​ന് 500 ദി​ര്‍ഹ​വു​മാ​ണ് ഫീ​സ്.

സ്ത്രീ​ക​ള്‍ ഗ​ര്‍ഭി​ണി​യാ​ണോ എ​ന്ന​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​ക്ക് 50 ദി​ര്‍ഹം വേ​റെ​യും ന​ല്‍ക​ണം. ഒ​മ്പ​ത് പൊ​തു ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്നു സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധി​ക്കാ​ന്‍ സാ​ധി​ക്കും. പാ​സ്‌​പോ​ര്‍ട്ട്, എ​മി​റേ​റ്റ്‌​സ് ഐ.​ഡി എ​ന്നി​വ​യു​ടെ കോ​പ്പി​യും ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണ​ത്തി​ന്‍റെ ഒ​റി​ജി​ന​ലും പ​രി​ശോ​ധ​ന വേ​ള​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. വി​സ/ എ​ന്‍ട്രി വി​സ കോ​പ്പി, 2 ഫോ​ട്ടോ, മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക്കാ​രാ​ണെ​ങ്കി​ല്‍ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി എ​ന്നി​വ​യും ക​രു​ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സേ​ഹ 800 500, മു​ബാ​ദ​ല 02 3111111, അ​ല്‍റീം 800 7444 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - New medical examination center for visa applicants in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.