അബൂദബി: പുതുവത്സര അവധി പ്രമാണിച്ച് അബൂദബിയില്‍ സൗജന്യ പാര്‍ക്കിങ് പ്രഖ്യാപിച്ചു. ശനിയാഴ്ച ടോള്‍ ചാര്‍ജും ഒഴിവാക്കിയിട്ടുണ്ട്.
ജനുവരി 1ന് രാവിലെ മുതൽ ജനുവരി 2ന് രാവിലെ 7.59 വരെയാണ് സൗജന്യം ലഭിക്കുക. മുസഫ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എം-18 സോണിലും പാര്‍ക്കിങ് സൗജന്യമായിരിക്കും. അതേസമയം, ഈ ദിവസങ്ങളില്‍ രാത്രി ഒമ്പതു മുതല്‍ രാവിലെ എട്ടുവരെ താമസക്കാര്‍ക്ക് മാത്രമായുള്ള പെര്‍മിറ്റ് പാര്‍ക്കിങ് സ്ഥലങ്ങളില്‍ മുന്നേയുള്ള നിയന്ത്രണങ്ങളും നടപടി ക്രമങ്ങളും തന്നെയാണ് പാലിക്കേണ്ടത്.
നിരോധിത സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുതെന്നും ഗതാഗതം തടസ്സപ്പെടുത്തരുതെന്നും മുനിസിപ്പാലിറ്റി, ഗതാഗത വകുപ്പിെൻറ ഇന്റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ട് സെന്റര്‍(ഐ.ടി.സി) അധികൃതര്‍ നിര്‍ദേശിച്ചു. ഔദ്യോഗിക അവധിയായ ശനിയാഴ്ച മാത്രമാണ് ദര്‍ബ് ടോള്‍ ഗേറ്റില്‍ സൗജന്യമുണ്ടായിരിക്കുക.
ജനുവരി 2ന് രാവിലെ 7 മുതല്‍ 9 വരെയും വൈകീട്ട് 5 മുതല്‍ 7 വരെയും സാധാരണ പോലെ ടോള്‍ ചാര്‍ജ് ഈടാക്കും. ഐ.ടി.സിയുടെ കസ്റ്റമര്‍ ഹാപിനസ് സെന്ററുകള്‍ ശനിയാഴ്ച അടച്ചിടും. ജനുവരി മൂന്നു മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഐ.ടി.സിയുടെ www.itc.gov.ae വെബ്സൈറ്റ് ദര്‍ബ് ആപ്ലിക്കേഷന്‍ എന്നിവയിലൂടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കായി ബന്ധപ്പെടാം. 800850 എന്ന നമ്പറിലും ടാക്സി കോള്‍ സെന്റര്‍ 600535353 എന്ന നമ്പറിലും സേവനം ലഭിക്കും.
പൊതു ബസ് സര്‍വീസുകള്‍ ആഴ്ച മുഴുവന്‍ ഏകീകൃത ഷെഡ്യൂള്‍ അനുസരിച്ച് സര്‍വീസ് നടത്തും. നിലവിലെ ഷെഡ്യൂള്‍ അനുസരിച്ച് ജബല്‍ അല്‍ ദന്ന തുറമുഖത്തിനും ദല്‍മ ദ്വീപിനുമിടയിലും സാദിയാത്തിനും അല്‍ അലിയ്യ ദ്വീപുകള്‍ക്കുമിടയിലും ഫെറി സര്‍വിസുകള്‍ തുടരും.
ഷാർജ: പുതുവർഷം പ്രമാണിച്ച് ഷാർജയിൽ സൗജന്യ വാഹന പാർക്കിങ് പ്രഖ്യാപിച്ചു. നീല നിറത്തിലുള്ള ബോർഡുകളിൽ മുന്നറിയിപ്പുകൾ രേഖപ്പെടുത്തിയ മേഖലകൾ ഒഴികെ മറ്റു മേഖലകളിലെല്ലാം പാർക്കിങ് സൗജന്യമായിരിക്കും. അത്തരം പ്രദേശങ്ങളിൽ പാർക്കിങ്, ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും അവധി ദിവസങ്ങളിലും പണമടച്ചുള്ള സേവനമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.