എ​മി​റേ​റ്റ്സ് മ​ല​യാ​ളി ന​ഴ്സ​സ് ഫാ​മി​ലി​യു​ടെ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് 14 മു​തി​ർ​ന്ന ന​ഴ്സു​മാ​രെ ആ​ദ​രി​ക്കു​ന്നു

ന​ഴ്സ​സ് ഡേ ​ഔ​ട്ട് ന​ട​ത്തി

ദു​ബൈ: യു.​എ.​ഇ​യി​ലെ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ എ​മി​റേ​റ്റ്സ് മ​ല​യാ​ളി ന​ഴ്സ​സ് ഫാ​മി​ലി​യു​ടെ വാ​ർ​ഷി​ക ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ഴ്സ​സ് ഡേ ​ഔ​ട്ട് ന​ട​ത്തി. ഇ.​എം.​എ​ൻ.​എ​ഫ്​ പ്ര​സി​ഡ​ന്‍റ്​ കെ. ​സി​യാ​ദ്​ ജ​മാ​ലു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ട്ര​ഷ​റ​ർ അ​നീ​ഷ് മാ​ത്യു സ്വാ​ഗ​ത​വും പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ക​ണ്ണ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. 3000ത്തോ​ളം ന​ഴ്സു​മാ​ർ പ​​ങ്കെ​ടു​ത്ത പ​രി​പാ​ടി ദു​ബൈ കോ​ൺ​സു​ല​ർ താ​ഡു മാ​മു ഉ​ദ്​​ഘാ​ട​നം ചെ​യ്തു. യു.​എ.​ഇ​യി​ൽ 30ല​ധി​കം വ​ർ​ഷം സേ​വ​ന​മ​നു​ഷ്ഠി​ച്ച 14 മു​തി​ർ​ന്ന ന​ഴ്സു​മാ​രെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ നി​സാ​ർ ത​ള​ൻ​ക​ര, സ​ലാം പാ​പ്പി​നി​ശ്ശേ​രി, മാ​ത്തു​ക്കു​ട്ടി ക​ഡോ​ൺ, ഐ​ഷ അ​ബ്ദു​ൽ റ​ഹ്മാ​ൻ അ​ബ്ദു​ല്ല എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. ഡോ. ​ജീ​ൻ, ബി​ലാ​ൽ, നാ​ഗ​രാ​ജ് റാ​വു, ജു​ബി കു​രു​വി​ള, ആ​ർ. ജെ​മാ​രാ മീ​ര, സ​മീ​റ എ​ന്നി​വ​ർ ആ​ശം​സ നേ​ർ​ന്നു. തു​ട​ർ​ന്ന് ഇ.​എം.​എ​ൻ.​എ​ഫ്​ ന​ഴ്സു​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ളും ച​ട​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ചു.

Tags:    
News Summary - Nurses day out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.