ഷാര്‍ജ: ഐ.സി.എഫ് ഷാർജ സേവന കേന്ദ്രം മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ഐ.സി.എഫിന്റ കേരള മാതൃ സംഘടനയായ കേരള മുസ്ലിം ജമാഅത്ത് നേതാവ് ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ സേവന പ്രവർത്തനങ്ങൾ വിശദീകരിച്ചു.
സർക്കാറുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും സേവന പ്രവര്‍ത്തനങ്ങള്‍ക്കായി എപ്പോഴും പ്രസ്ഥാനം സന്നദ്ധമാണെന്നും ഇബ്രാഹിമുല്‍ ഖലീല്‍ ബുഖാരി തങ്ങള്‍ അറിയിച്ചു. കെടുതിയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ഥനയും നടത്തി.
മൂസ കിണാശ്ശേരി, ഇസ്മാഈല്‍ കക്കാട്, സലീം വളപട്ടണം, മശ്ഹൂദ് മടത്തില്‍, സുബൈര്‍ പതിമംഗലം, സലാം പോത്താംകണ്ടം, അനീസ തലശ്ശേരി, നസീര്‍ ചൊക്ലി, അന്‍വര്‍ സാദാത്ത്, സുബൈർ ശാമില്‍ ഇർഫാനി തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.