ദുബൈ: പ്രവാസലോകത്തെ നടുവണ്ണൂർക്കാരുടെ പൊതുവേദിയായ നടുവണ്ണൂരകം സാമൂഹിക സാംസ്കാരിക സേവനമേഖലകളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് മാധ്യമപ്രവർത്തകരായ എം.സി.എ. നാസറും ആർ.ജെ. ഫസ്ലുവും അഭിപ്രായപ്പെട്ടു. നടുവണ്ണൂരകം നാലാം വാർഷികവും ഓണാഘോഷവും ഉദ്ഘാടനച്ചടങ്ങിൽ മുഖ്യാതിഥികളായി സംസാരിക്കുകയായിരുന്നു അവർ.
അഡ്മിൻസ് അംഗം എൻ.പി. വിജയൻ സ്വാഗതം പറഞ്ഞു. സ്ഥാപകരിൽ ഒരാളായ അബ്ദുൽ അസീസ് അൽദാന അധ്യക്ഷത വഹിച്ചു.
റിയാസ് ചേലേരി, ഹംസ കാവിൽ, പി.എം. അബ്ദുറഹ്മാൻ, ആർ.സി.എച്ച്. കോയ തളിയാറമ്പത്ത്, വിമൻസ് വിങ് പ്രതിനിധി ഐഷ ഫെബിൻ, ബ്ലഡ് ഡോണേഴ്സ് കേരള പ്രതിനിധികളായ പ്രയാഗ് പേരാമ്പ്ര, സുജിത്ത് എന്നിവർ ആശംസ നേർന്നു. നിജീഷ് വിനോയ് പ്രവർത്തന റിപ്പോർട്ടും നബുലു റാഷിദ് സമ്പാദ്യ - നിക്ഷേപ പദ്ധതി വിശദീകരണവും അവതരിപ്പിച്ചു.
ഖാദർകുട്ടി നടുവണ്ണൂർ അവതാരകനായിരുന്നു. കോഓഡിനേറ്റർ സമീർ ബാവ നന്ദി പറഞ്ഞു. കുട്ടികൾക്കും വനിതകൾക്കും വേണ്ടി വിവിധ കലാ കായിക വിനോദ പരിപാടികൾ പിന്നീട് നടന്നു.
കസേരകളി, ലെമൺ സ്പൂൺ റേസ്, ബലൂൺ ബ്രേക്കിങ് തുടങ്ങിയ ഇനങ്ങൾ രസാവഹമായിരുന്നു. ഗോൾഡൻ വിസ നേടിയ സഹൽ അബ്ദുൽ അസീസ്, നാഫി പരപ്പിൽ, പി.കെ. സജിത്ത്, മഞ്ജു സജിത്ത് എന്നിവരെയും രക്തദാന യജ്ഞത്തിൽ പങ്കാളികളായ കേരള ബ്ലഡ് ഡോണേഴ്സ് കേരള- യു.എ.ഇ ഘടകത്തെയും എമിറേറ്റ്സ് ഡ്രൈവിങ് സ്കൂൾ ശൃംഖലയിലെ ഏറ്റവും മികച്ച ഇൻസ്ട്രക്ടർക്കുള്ള ട്രെയിനിങ് സൂപ്പർ സ്റ്റാർ പുരസ്കാരം നേടിയ സാജിദ യൂസുഫിനെയും കേരള ടൂറിസം വകുപ്പും കോഴിക്കോട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തിയ ഓണാഘോഷം 2022ന്റെ ലോഗോ ഡിസൈനിങ് വിജയിച്ച കെ.കെ. അൽത്താഫിനെയും ആദരിച്ചു.
ഹർഷ ചന്ദ്രൻ, സനൽ കുമാർ, രമ്യ ഹരി, രുദ്ര ഹരി, ലിജു ലെവൻ എന്നിവർ പങ്കെടുത്ത സംഗീത ഹാസ്യമേളയും ആകർഷകമായി. വിവിധ വാർഡ് ടീമുകൾ അണിനിരന്ന വടംവലി മത്സരത്തോടെയാണ് ആഘോഷ പരിപാടികൾ സമാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.