ദുബൈ: യു.എ.ഇയിൽ വീണ്ടും കൊറോണ ൈവറസ് ബാധ റിപ്പോർട്ട് ചെയ്തു. വൂഹാൻ പ്രവിശ്യയിൽ നിന്നെത്തിയ ചൈനാ സ്വദേശ ിക്കാണ് അസുഖം സ്ഥിരീകരിച്ചത്. ഇദ്ദേഹത്തിന് അടിയന്തിരമായി അവശ്യചികിത്സകൾ ഉറപ്പാക്കിയതായും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അസി. അണ്ടർ െസക്രട്ടറി ഡോ.ഹുസൈൻ അൽ റന്ദ് അറിയിച്ചു. നേരത്തേ ചൈനയിൽ നിന്നെത്തിയ കുടുംബത്തിലെ നാലുപേർക്ക് അസുഖ ബാധ കണ്ടെത്തിയിരുന്നു.
പ്രതിരോധ നടപടികൾ പഴുതടച്ച രീതിയിൽ ക്രമീകരിച്ചിട്ടുണ്ടെന്നും യു.എ.ഇയിലെ ശക്തമായ ആരോഗ്യ നീരീക്ഷണത്തിെൻറ ഫലമായാണ് രോഗം കണ്ടെത്തിയതും പരിഹാര നടപടികൾ സ്വീകരിക്കാനായതെന്നും മന്ത്രാലയം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.