ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ
സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗം
അൽഐൻ: ഇൻകാസ് അൽഐൻ സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
അൽഐൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടി ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് മുസ്തഫ വട്ടപറമ്പിൽ ഉദ്ഘാടനം ചെയ്തു. കേരള ജനതയുടെ ഹൃദയത്തിൽ ഇന്നും മറക്കാൻ കഴിയാത്ത വികസന വിപ്ലവം തീർത്ത നേതാവാണ് ഉമ്മൻ ചാണ്ടി എന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനറൽ സെക്രട്ടറി സന്തോഷ് പയ്യന്നൂർ, ട്രഷറർ വി.ടി. അലിമോൻ പെരുന്തല്ലൂർ, വൈസ് പ്രസിഡന്റ് സലീം വെഞ്ഞാറമൂട്, സെക്രട്ടറി ബെന്നി വർഗീസ്, ഹംസ പാവറട്ടി, ഇന്ത്യൻ മഹിള അസോസിയേഷൻ പ്രസിഡന്റ് ബിജിലി അനീഷ്, മറ്റു ജില്ല കമ്മിറ്റി ഭാരവാഹികൾ എന്നിവർ ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു സംസാരിച്ചു.
സൈഫുദ്ദീൻ വയനാട് നന്ദി പറഞ്ഞു. അനുസ്മരണത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഷൻ ക്യാമ്പ്, വിദ്യാർഥികൾക്കുള്ള ക്യാമ്പ് എന്നിവ ഇൻകാസ് അൽഐൻ കമ്മിറ്റി സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.